ഇയര്‍ ഫോണ്‍ ഉപയോഗം കരുതലോടെ…

ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ എല്ലാവരുടെ കയ്യിലും എപ്പോഴും ഒരു ഇയര്‍ഫോണുമുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് പാട്ടു കേള്‍ക്കുമ്പോള്‍   ഇയര്‍ഫോണ്‍ മാറി മാറി ഉപയോഗിക്കുന്നത് നമ്മുടെ ഒരു ശീലവുമാണ്.

എന്നാല്‍ ഇതില്‍ വലിയൊരു അപകടം ഒളിഞ്ഞു കിടപ്പുണ്ട്. നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്. ഓരോരുത്തരുടെയും ചെവിയിലെ മാലിന്യങ്ങളില്‍ മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്.

ഒരാള്‍ ഉപയോഗിച്ച ഇയര്‍ ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ ബഡ് വഴി ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഇത് ചെവിയില്‍ പുതിയ ബാക്ടീരിയകള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു.

ഭാവിയില്‍ കേള്‍വിക്കുറവിനും ഇത് ഇട വരുത്തും. മാത്രമല്ല ഈ ബാക്ടീരിയകള്‍ ശരീരത്തിലോ രോമകൂപത്തിലോ കടക്കുന്നത്ചര്‍മ്മത്തില്‍ അണുബാധയുണ്ടാക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

അതുകൊണ്ട് പാട്ട് കേട്ടോളൂ. ഇയര്‍ഫോണും ഉപയോഗിച്ചോളൂ. പക്ഷേ മറ്റൊരാളുടെ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതല്ലേ നല്ലത്…

prp

Related posts

Leave a Reply

*