ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്‍റെ പ്രസ്താവനയ്ക്കെതിരേ, മോദിയുടെ ഭാര്യ യശോദബെന്‍ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങളില്‍ മോദി തന്റെ പേര് പരാമര്ശിച്ചിട്ടുള്ളതാണെന്ന് യശോദബെന്‍ സഹോദരനായ അശോക് മോദിയുടെ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. മോദി എന്നെ വിവാഹം കഴിച്ചിട്ടുണ്ട്. ഇത്രയും വിദ്യാഭ്യാസമുളള ആനന്ദിബെന്‍ ഒരു അധ്യാപികയെ കുറിച്ച് പറയേണ്ടതല്ല പറഞ്ഞത്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയാണ് അവര്‍ തകര്‍ക്കുന്നത്. അദ്ദേഹത്തെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം എനിക്ക് […]
Tag: jashoda ben
പ്രധാനമന്ത്രിയുടെ ഭാര്യ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ യശോദ ബെന്നിനെ ചിത്തോര്‍ഗ്രാഹിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ബന്ധുവായ വസന്താഭായി മോദിയേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ട-ചിറ്റൂര്‍ ദേശീയപാതയിലാണ് സംഭവം. കോട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ. വീട്ടുകാരും യശോദയോടൊപ്പമുണ്ടായിരുന്നു. അപകടത്തിന്‍റെ കാരണം എന്താണെന്നോ അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. യശോദാ ബെന്നിന് ഗുരുതരമായ പരുക്കുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പര്‍സോലി പൊലീസ് […]


