ഐ.എസ് തീവ്രവാദികളെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‍ ദില്ലിയില്‍ സുരക്ഷ ശക്തമാക്കി

രണ്ട് ഐ.എസ് തീവ്രവാദികള്‍ ദില്ലിയിലേക്ക് കടന്നിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ദില്ലിയില്‍ സുരക്ഷ ശക്തമാക്കി. ഐ.എസ് ത്രീവവാദികളെന്ന് കരുതുന്ന ആറു പേര്‍ പൊലീസ് പിടിയിലായതിന് പിന്നാലെയാണ് ഈ സംഘത്തിലെ രണ്ടു പേര്‍ ദില്ലിയിലേയ്ക്ക് കടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസിനെ ഇന്‍റലിജന്‍സ് വിഭാഗം അറിയിക്കുന്നത്. ഇവര്‍ തലസ്ഥാനത്ത് ശക്തമായ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. പാര്‍ലമെന്റിനും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നീരീക്ഷണത്തില്‍ കേരളം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംയുക്തമായാണ് ഐ.എസ് ഭീഷണി നേരിടാനൊരുങ്ങന്നത്.

prp

Related posts

Leave a Reply

*