ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ദില്ലി സര്‍ക്കാര്‍

ദില്ലി: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ദില്ലി സര്‍ക്കാര്‍. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അനുകൂലിച്ച്‌ ദില്ലി ഹൈക്കോടതിയില്‍ ആം ആദ്മി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ദില്ലി സര്‍ക്കാരിനു കീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെ സത്യവാങ് മൂലം സമര്‍പ്പിച്ചത്.  പശുക്കളെയും ഭാരംചുമക്കുന്ന കന്നുകാലികളെയും കശാപ്പില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ് സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദം. ബീഫ് കൈയില്‍ വെയ്ക്കുന്നതും ഭക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ദില്ലി മൃഗസംരക്ഷണവകുപ്പിന്‍റെ വ്യവസ്ഥ ചോദ്യംചെയ്തുകൊണ്ടുള്ളതാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി.

 

prp

Related posts

Leave a Reply

*