ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ദില്ലി സര്‍ക്കാര്‍

ദില്ലി: ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമെന്ന് ദില്ലി സര്‍ക്കാര്‍. ബീഫ് കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അനുകൂലിച്ച്‌ ദില്ലി ഹൈക്കോടതിയില്‍ ആം ആദ്മി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ദില്ലി സര്‍ക്കാരിനു കീഴിലെ മൃഗസംരക്ഷണ വകുപ്പാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിനുമുമ്പാകെ സത്യവാങ് മൂലം സമര്‍പ്പിച്ചത്.  പശുക്കളെയും ഭാരംചുമക്കുന്ന കന്നുകാലികളെയും കശാപ്പില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നാണ് സത്യവാങ്മൂലത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ 48-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ വാദം. ബീഫ് കൈയില്‍ വെയ്ക്കുന്നതും […]

ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് പിഴ

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് യുണിവേഴ്സിറ്റി പിഴ ശിക്ഷ വിധിച്ചു. എം.എ വിദ്യാര്‍ത്ഥിക്കാണ് കോളേജ് അധികൃതര്‍ 6000 രൂപ വരെ പിഴ ചുമത്തിയത്. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. കോളേജിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ സമീപത്ത് വച്ച്‌ ബിരിയാണി ഉണ്ടാക്കിയതും കഴിച്ചതും ഗുരുതര കുറ്റകൃത്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ വിദ്യാര്‍ഥിയെ കൂടാതെ മറ്റു മൂന്നു പേര്‍ക്കും  6000 രൂപ മുതല്‍  10000 രൂപ വരെ പിഴ വിധിച്ചിട്ടുണ്ട്. 10 […]