ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് പിഴ

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി  പാകം ചെയ്തെന്നാരോപിച്ച്‌ വിദ്യാര്‍ത്ഥിക്ക് യുണിവേഴ്സിറ്റി പിഴ ശിക്ഷ വിധിച്ചു. എം.എ വിദ്യാര്‍ത്ഥിക്കാണ് കോളേജ് അധികൃതര്‍ 6000 രൂപ വരെ പിഴ ചുമത്തിയത്. കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

കോളേജിന്‍റെ അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന്‍റെ സമീപത്ത് വച്ച്‌ ബിരിയാണി ഉണ്ടാക്കിയതും കഴിച്ചതും ഗുരുതര കുറ്റകൃത്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ വിദ്യാര്‍ഥിയെ കൂടാതെ മറ്റു മൂന്നു പേര്‍ക്കും  6000 രൂപ മുതല്‍  10000 രൂപ വരെ പിഴ വിധിച്ചിട്ടുണ്ട്.

10 ദിവസത്തിനകം പിഴ അടയ്ക്കണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും സര്‍വകലാശാല നോട്ടീസില്‍ പറയുന്നു. എന്നാല്‍ തങ്ങളുണ്ടാക്കിയത് ബീഫ് ബിരിയാണിയല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.

 

prp

Related posts

Leave a Reply

*