തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ഇനി 2 വര്‍ഷം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.    നിലവില്‍ മൂന്ന് വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി.

1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണ്‍ ചെയര്‍മാനായുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കും.

തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടേയും ഓണറേറിയം കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിക്കാനും സിറ്റിംഗ് ഫീസ് ഏര്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരം നല്‍കുന്നത് കൂടി ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

 

prp

Related posts

Leave a Reply

*