ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി ; ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വംബോര്‍ഡ്. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ബോര്‍ഡ് നിലപാട് ഇങ്ങനെ അറിയിച്ചത്. കേസില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചെങ്കിലും പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.

കേസ് പരിഗണിച്ചപ്പോല്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന കാര്യം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ അറിയിച്ചില്ല. പകരം സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് വാദിച്ചത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പുതിയ ഭരണ സമിതി എതിര്‍ക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി.

എന്നാല്‍ കോടതി ഈ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. സ്ഥിരമായ നിലപാട് ബോര്‍ഡിനില്ലേയെന്നും ആരാഞ്ഞു. മണ്ഡല കാലത്തിലെ അഞ്ച് ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതിയില്‍ അറിയിച്ചില്ലേയെന്നും ആ അഞ്ച് ദിവസം അയ്യപ്പന്‍ ബ്രഹ്മചാരി അല്ലാതാകില്ലേയെന്നും കോടതി ചോദിച്ചു .

prp

Related posts

Leave a Reply

*