തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കിയത്. ബോര്‍ഡ് പ്രസിഡന്‍റായ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ കാലാവധി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു നടപടി. ദേവസ്വം നിയമവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയാണ് ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനു നിയമ സാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോട് ശിപാര്‍ശ […]

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ഇനി 2 വര്‍ഷം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.    നിലവില്‍ മൂന്ന് വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി. 1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണ്‍ ചെയര്‍മാനായുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കും. തിരുവിതാംകൂര്‍, […]