തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കിയത്.

ബോര്‍ഡ് പ്രസിഡന്‍റായ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ കാലാവധി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു നടപടി. ദേവസ്വം നിയമവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയാണ് ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനു നിയമ സാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു.

ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

prp

Related posts

Leave a Reply

*