ഗുരുവായൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 3 പേര്‍ പിടിയില്‍

ഗുരുവായൂര്‍:  ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ആനന്ദ് കൊല്ലപ്പെട്ട    സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ ഫായിസ്, കൊല്ലപ്പെട്ട ഫാസിലിന്‍റെ  സഹോദരന്‍ കൂടിയാണ്. ഫായിസിന്‍റെ  കാറിലെത്തിയാണ് അക്രമിസംഘം ആനന്ദിനെ കൊലപ്പെടുത്തിയത്. പിന്നീട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഗുരുവായൂരിലുള്ള ബന്ധു വീടുകളില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.

2013ല്‍ സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു ആനന്ദ്. ഇയാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു തിങ്കളാഴ്ച തൃശൂരില്‍ ചിലയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

prp

Related posts

Leave a Reply

*