2018ലെ ലോകകപ്പ് മല്‍സരത്തിന് ഇറ്റലിയില്ല

മിലാന്‍: ആരാധകരെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോക കപ്പ് മല്‍സരത്തില്‍ നിന്ന് ഇറ്റലി പുറത്തായി. അറുപത് വര്‍ഷത്തിനുശേഷമാണ്ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പിന് കായിക ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

സ്വന്തം മണ്ണില്‍ നടന്ന യൂറോപ്പ്യന്‍ മേഖലാ രണ്ടാംപാദ പ്ലേഓഫില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് നാലുവട്ടം ചാമ്പ്യന്മാരായ അസൂറികളുടെ വഴിയടച്ചത്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ   തോല്‍വി വഴങ്ങിയിരുന്ന ഇറ്റലി മിലാനില്‍ നടന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്. ഈ ജയത്തോടെ സ്വീഡന്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു. ഇതോടെ ഇറ്റലിയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജിന്‍ലൂയി ബഫണ്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

1958ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പിലാണ് ഇറ്റലി ഇതിന് മുന്‍പ് യോഗ്യത നേടാതിരുന്നത്. 1930ല്‍ യുറുഗ്വായില്‍ നടന്ന പ്രഥമ ലോകകപ്പിലും അവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടുള്ള എല്ലാ ലോകകപ്പിലും നീലപ്പട തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്നു. 2006ലെ ജര്‍മന്‍ ലോകകപ്പിനുശേഷം പന്ത്രണ്ടു വര്‍ഷത്തിനുശേഷമാണ് സ്വീഡന്‍ ലോകകപ്പിന്‍റെ  ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്നത്.

prp

Related posts

Leave a Reply

*