ദീപിക-രണ്‍വീര്‍ വിവാഹം വിവാദത്തില്‍; മതാചാരം ലംഘിച്ചെന്ന് ആരോപണം

ഇറ്റലി: ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ ആഘോഷമാക്കിയ ദീപിക രണ്‍വീര്‍ വിവാഹം വിവാദത്തിലെത്തിയിരിക്കുകയാണ്. ഈ മാസം 14, 15 തീയ്യതികളിലായിരുന്നു വിവാഹം. ദീപികയുടെയും രണ്‍വീറിന്‍റെയും മതാചാര പ്രകാരം കൊങ്ങിണി സിഖ് ആചാര രീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍. എന്നാല്‍ ഇപ്പോള്‍ നവംബര്‍ 15ന് നടന്ന സിഖ് വിവാഹച്ചടങ്ങുകളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് സെലിബ്രിറ്റി ദമ്പതികള്‍. സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയില്‍ ഒരുക്കിയ വിവാഹവേദിയില്‍ താത്കാലികമായി […]

കൊക്കൊക്കോളയില്‍ പുഴുക്കള്‍; പന്ത്രണ്ടുകാരി ആശുപത്രിയില്‍

ഇറ്റലി: കൊക്കൊക്കോളയില്‍ പുഴുക്കളെ കണ്ടതിനെ തുടര്‍ന്ന് കോള കഴിച്ച പന്ത്രണ്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വായിലേക്കൊഴിച്ച കോളയില്‍ നിറയെ പുഴുവിനെ കണ്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പത്. ഇതിനകം തന്നെ കാനില്‍ നിന്ന് രണ്ടു കവിള്‍ കോള കുട്ടി കുടിച്ചിരുന്നു. നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും കുട്ടിക്ക് അപകടകരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഇതുവരെ മറ്റു ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. കാനില്‍ നിന്ന് കണ്ടെത്തിയ പുഴുക്കളെ വിധഗ്ധ പരിശോധനയ്ക്കായി സുവോളജിക്കല്‍ ലാബിലേക്ക് അയച്ചു. നേരത്തെ, ഇളനീരി […]

ആരാധകരുടെ കാത്തിരിപ്പിന് വിട; അനുഷ്ക ഇനി വിരാടിന് സ്വന്തം-VIDEO

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അനുഷ്ക വിരാടിന് സ്വന്തം. ബോളിവുഡിന്‍റെ പ്രിയനടിയും കാമുകിയുമായ അനുഷ്ക ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി താലിചാര്‍ത്തിയത് ഇറ്റലിയിലെ മിലാനിലെ കടലോര സുഖവാസ കേന്ദ്രമായ ടസ്കനില്‍. ഇവിടെ ബോര്‍ഗോ ഫിനോച്ചിയോ റിസോര്‍ട്ടിലായിരുന്നു വിവാഹം. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്കയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. 2013 ല്‍ ഒരു ഷാംപൂവിന്‍റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട ക്രിക്കറ്റ്ബോളിവുഡ് […]

ഇറ്റാലിയന്‍ കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’- VIDEO

റോം:  കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’ (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. ഇറ്റലിയിലെ  വടക്കു പടിഞ്ഞാറന്‍ തീരനഗരമായ സാന്‍ റെമോയ്ക്കു സമീപത്തെ കടലിലാണ് അപൂര്‍വ പ്രതിഭാസം ഉണ്ടായത്. സാന്‍ റെമോ ഹാര്‍ബറിലാണ് ഇതു ദൃശ്യമായത്. പിന്നീട് വാട്ടര്‍ സ്പൗട്ട് ചുഴലിക്കാറ്റായി മാറി. ഇതു നഗരത്തില്‍ വീശിയടിക്കുകയും ചെയ്തു എന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ചുഴലിക്കാറ്റില്‍ അനവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങളും തകര്‍ന്നു. ആളുകള്‍ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസമായ വാട്ടര്‍ സ്പൗട്ട് കണ്ടവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ […]

2018ലെ ലോകകപ്പ് മല്‍സരത്തിന് ഇറ്റലിയില്ല

മിലാന്‍: ആരാധകരെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോക കപ്പ് മല്‍സരത്തില്‍ നിന്ന് ഇറ്റലി പുറത്തായി. അറുപത് വര്‍ഷത്തിനുശേഷമാണ്ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പിന് കായിക ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സ്വന്തം മണ്ണില്‍ നടന്ന യൂറോപ്പ്യന്‍ മേഖലാ രണ്ടാംപാദ പ്ലേഓഫില്‍ സ്വീഡനോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് നാലുവട്ടം ചാമ്പ്യന്മാരായ അസൂറികളുടെ വഴിയടച്ചത്. ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ   തോല്‍വി വഴങ്ങിയിരുന്ന ഇറ്റലി മിലാനില്‍ നടന്ന രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് […]