തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിവരം. നിയന്ത്രണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ കിട്ടിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി അറിയിക്കും. സാധാരണ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിപ്പിച്ചതല്ലെന്നും മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് ഗവര്‍ണറെ കണ്ടതാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ […]
Tag: p sadasivam
കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി
തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്. ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പില്‍ തന്നെയായിരുന്നു ബില്ലുണ്ടായിരുന്നത്. ഇന്ന് നിയമ സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സര്‍ക്കാരിന് മുന്നില്‍ ബില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ സാഹചര്യത്തില്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറാതെ നിര്‍വാഹമില്ലായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ബില്‍ […]
കേരളം അഴിമതിരഹിത സംസ്ഥാനം: ജസ്റ്റിസ് പി സദാശിവം
തിരുവനന്തപുരം: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അഴിമതിരഹിത സംസ്ഥാനമാണെന്നും മികച്ച ക്രമസമാധാന നിലയാണുള്ളതെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. അതേസമയം ചില സംഘടനകള്‍ ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സംഘപരിവാറിനെ ഉന്നംവെച്ച് അദ്ദേഹം പറഞ്ഞു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. ക്രമസമാധാനനിലയെക്കുറിച്ച് ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തി. സാമൂഹ്യവികസനത്തില്‍ കേരളത്തിന്‍റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക […]
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കിയത്. ബോര്‍ഡ് പ്രസിഡന്‍റായ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ കാലാവധി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു നടപടി. ദേവസ്വം നിയമവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയാണ് ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനു നിയമ സാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോട് ശിപാര്‍ശ […]




