കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ കരുണ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് രാജ്ഭവനില്‍ എത്തിയാണ് ബില്‍ കൈമാറിയത്.

ബില്‍ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌.  എന്നാല്‍ സെക്രട്ടറിയേറ്റിലെ നിയമ വകുപ്പില്‍ തന്നെയായിരുന്നു ബില്ലുണ്ടായിരുന്നത്. ഇന്ന് നിയമ സെക്രട്ടറി രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്.

സര്‍ക്കാരിന് മുന്നില്‍ ബില്‍ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ സാഹചര്യത്തില്‍ ബില്‍ ഗവര്‍ണര്‍ക്ക് കൈമാറാതെ നിര്‍വാഹമില്ലായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇന്നലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയതായി സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല.

 

 

 

prp

Related posts

Leave a Reply

*