കര്‍ണാടകയില്‍ ഇന്ന്‍ ടിപ്പു ജയന്തി ആഘോഷം; സുരക്ഷ ശക്തം

ബംഗളൂരു:  സംഘപരിവാര്‍ ശക്തികളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ബെംഗളൂരു വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വ്വഹിക്കും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുടക്, ഉഡുപ്പി, കോലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതര്‍ ശനിയാഴ്ച വരെ നിരോധനാജ്ഞാ പ്രഖ്യാപിച്ചിരുന്നു. ഉടുപ്പി, ദക്ഷിണ കന്നട, ബംഗളൂരു, കോലാര്‍, ബദീര്‍, കലബുറഗി എന്നീ ജില്ലകളില്‍ മുന്‍കരുതലായി കൂടുതല്‍ പോലീസുകാരെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.

മുന്‍കരുതലുകളുടെ ഭാഗമായി ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും പോലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എങ്കിലും പല ഇടങ്ങളിലും കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ്സിനു നേരെ കല്ലേറും സംഘര്‍ഷവും നടന്നു കൊണ്ടിരിക്കുന്നുണ്ട്.

 

prp

Related posts

Leave a Reply

*