ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥ; ‘ജൂലി 2; വിലെ വീഡിയോ ഗാനം എത്തി

തെന്നിന്ത്യന്‍ താര സുന്ദരി  ലക്ഷ്മിറായി ഗ്ലാമര്‍ വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രമാണ്  ‘ജൂലി 2’. ആരാധകരെ ആവേശത്തിലാക്കികൊണ്ട് ചിത്രത്തിലെ  വീഡിയോ ഗാനം പുറത്തിറങ്ങി.

ദീപക് ശിവദാസാനി സംവിധാനം ചെയ്ത് 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്‍റെ  രണ്ടാംഭാഗമാണ് ജൂലി2. ലൈംഗിക തൊഴിലാളി ആകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ഇതില്‍ പറയുന്നത്. താരത്തിന്‍റെ ബോളിവുഡിലെ ആദ്യ നായിക വേഷം കൂടിയാണ് ഇത്.

ദീപക് ശിവദാസനി തന്നെയാണ് ജൂലി 2 സംവിധാനം ചെയ്തിരിക്കുന്നത്. രവി കൃഷ്ണനാണ്  നായകന്‍. ഹിന്ദി, തമിഴ്, തെലുങ്ക് കന്നഡ, എന്നി ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 24ന്ജൂലി2 തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

 

prp

Leave a Reply

*