പദ്മാവതിന് പിന്നാലെ കങ്കണയുടെ ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: പദ്മാവത് ചിത്രത്തിന് പിന്നാലെ കംഗണാ റണാവത്തിന്‍റെ  ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം. ‘മണികര്‍ണിക- ദി ക്യൂന്‍ ഒാഫ് ഝാന്‍സി’ എന്ന സിനിമയ്ക്ക് നേരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ ബ്രാഹ്മണ സഭയാണ് സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി രംഗത്തെത്തിയത്.  ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സംഘടനയുടെ വാദം.

Image result for MANIKARNIKA THE QUEEN OF CHANCI

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ട്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവിന് കത്ത് അയച്ചിട്ടുണ്ടെന്നും എന്നാല്‍ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ലെന്നും  സര്‍വ് ബ്രാഹ്മിണ്‍ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ  സുരേഷ് മിശ്ര അറിയിച്ചു. അതേസമയം   രജപുത് കര്‍ണ്ണി സേന ദേശീയ പ്രസിഡന്‍റ് മഹിപാല്‍ മക്രാനയും ബ്രാഹ്മണ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Image result for MANIKARNIKA THE QUEEN OF CHANCIRelated image

2008 ല്‍  ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ എടുത്തിരിക്കുന്നത്.  ബ്രിട്ടീഷ് ഓഫീസര്‍ റോബര്‍ട്ട് എല്ലീസുമായി റാണി ലക്ഷ്മിഭായിക്ക് പ്രണയം ഉണ്ടായിരുന്നുവെന്ന് അതില്‍ പറയുന്നുണ്ട്. മായാവതി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ നിരോധിച്ച പുസ്തകമാണിത്. പിന്നെന്തിനാണ് ഇതിനെ അധികരിച്ച്‌ സിനിമ ചെയ്യുന്നതെന്നാണ് പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

 

Related image

 

 

 

 

 

 

 

 

 

 

 

prp

Related posts

Leave a Reply

*