പ്രധാനപ്പെട്ട രംഗങ്ങളെല്ലാം കങ്കണ നീക്കി, തന്നെ ചതിക്കുകയായിരുന്നു; ഗുരുതര ആരോപണവുമായി ആദം ജോണ്‍ നായിക രംഗത്ത്

കങ്കണ റണാവത്തിനെതിരെ ആദം ജോണിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മിഷ്തി രംഗത്ത്. നടിക്കെിരെ ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിഷും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മിഷ്തിയുടെ ആരോപണം. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കങ്കണ വഞ്ചിച്ചെന്ന് നടി പറയുന്നു. കങ്കണയുടെ മണികര്‍ണികയാണ് വിവാദച്ചുഴിയില്‍ അകപ്പെട്ടത്. അവര്‍ക്ക് പ്രാധാന്യം ലഭിക്കാന്‍ മറ്റുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ വെട്ടിമുറിച്ചെന്നും മിഷ്തി പറയുന്നു. ചിത്രം എങ്ങനെയായിരുന്നോ ആദ്യം പൂര്‍ത്തിയാക്കിയത് അതില്‍ എഡിറ്റിങ് നടത്തി തന്‍റെ കഥാപാത്രത്തിനു മാത്രം പ്രധാന്യം നല്‍കുന്ന തരത്തില്‍ ഈ ചിത്രത്തെ മാറ്റി. സിനിമ തിയറ്ററില്‍ കണ്ട് താന്‍ […]

ഹൃത്വിക് റോഷനോടൊപ്പം ആരും അഭിനയിക്കരുത്; മീ ടൂ ക്യാമ്പെയ്നില്‍ കങ്കണ

മീ ടു ക്യാംപെയ്ന്‍ ബോളിവുഡില്‍ മൂര്‍ച്ചയേര്‍ന്നു. മുന്‍ കാമുകനും നടനുമായ ഹൃത്വിക് റോഷനെതിരെ നടി കങ്കണ റണാവത്ത് രംഗത്ത്. ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ പറയുന്നു. നമ്മുടെ ചലച്ചിത്ര മേഖലയില്‍ സ്ത്രീകളോട് മാന്യമായി പെരുമാറാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. അവര്‍ സ്ത്രീകളെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഇത് ഞാന്‍ ഹൃത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുതെന്നും […]

കാനില്‍ സൂപ്പര്‍ഹോട്ട് ലുക്കില്‍ കങ്കണയും ദീപികയും; ചിത്രങ്ങള്‍ കാണാം

കാന്‍ ഫെസ്റ്റിവലിന്‍റെ റെഡ്കാര്‍പ്പറ്റില്‍ താരമായി കങ്കണ റണാവത്തും ദീപിക പദുക്കോണും. രണ്ടാമത്തെ ദിവസത്തില്‍ കങ്കണ ധരിച്ചത് ക്യാറ്റ്‌സ്യൂട്ടാണ്. നെഡ്രറ്റ് ടാസിറോഗ്ലു ഡിസൈന്‍ ചെയ്ത നെഡോയില്‍ താരം ഹോട്ട് ആയിരുന്നു. ആദ്യത്തെ കാന്‍ ഫെസ്റ്റിവല്‍ ആണെങ്കിലും ഭയമില്ലാതെയാണ് കങ്കണ റെഡ്കാര്‍പ്പറ്റിലെത്തിയത്. ലോറിയലിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ദീപിക സുഹൈര്‍ മുറാഡ് ഒരുക്കിയ ഷീര്‍ ലേസ് വസ്ത്രമാണ് ധരിച്ചത്. ലൊറൈന്‍ ഷ്വാര്‍ട്‌സിന്‍റെ ആഭരണങ്ങളും നിക്കോളസ് കിക്ക്‌വുഡ ഹീല്‍സും ധരിച്ചാണ് റെഡ്കാര്‍പ്പറ്റില്‍ തിളങ്ങിയത്.          

പദ്മാവതിന് പിന്നാലെ കങ്കണയുടെ ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: പദ്മാവത് ചിത്രത്തിന് പിന്നാലെ കംഗണാ റണാവത്തിന്‍റെ  ചിത്രത്തിനെതിരെയും സാമുദായിക സംഘടനകളുടെ പ്രതിഷേധം. ‘മണികര്‍ണിക- ദി ക്യൂന്‍ ഒാഫ് ഝാന്‍സി’ എന്ന സിനിമയ്ക്ക് നേരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച്‌ ബ്രാഹ്മണ സഭയാണ് സിനിമയുടെ ചിത്രീകരണം തടസപ്പെടുത്തി രംഗത്തെത്തിയത്.  ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സംഘടനയുടെ വാദം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ട്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് […]