ഡല്‍ഹി: ഡല്‍ഹിയില്‍ പിതാവ് മകനെ കനാലില്‍ എറിഞ്ഞുകൊന്നു. മോമോസ് വേണമെന്ന് പറഞ്ഞ് കരഞ്ഞിനാലാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവായ സഞ്ജയ് ആല്‍വിയെ പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച്ചയാണ് സംഭവം നടന്നത്.
ഓട്ടോഡ്രൈവറായ ഇയാള്‍ മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ഇയാള്‍ക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്. ഇയാളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
മധന്‍പൂര്‍ ഖാദര്‍ സ്വദേശിയായ പ്രതി കുട്ടിയെ ശനിയാഴ്ച്ചയാണ് കനാലിനടുത്തേക്ക് കൊണ്ടുപോയത്. തനിക്ക് മോമോസ് വാങ്ങിത്തരണമെന്ന് പറഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നു. കുട്ടി വീണ്ടും വാശി പിടിച്ചിപ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ കനാലിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം കണ്ട ദൃക്‌സാക്ഷികളാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെ കുട്ടിക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഞായറാഴ്ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

