ദില്ലി: ശമ്പളം ചോദിച്ചതിന് 15 വയസുകാരിയായ പെണ്‍കുട്ടിയെ 12 കഷണങ്ങളായി വെട്ടി നുറുക്കി ഓടയില്‍ എറിഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയില്‍ ദില്ലിയിലെ ഒരു ഓടയില്‍ നിന്നും കണ്ടെത്തിയത് ശമ്പളം ചോദിച്ചതിനാണ് മഞ്ചീത് കര്കേതാ എന്ന പ്രതി പെണ്‍കുട്ടിയെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. സോനികുമാരിയെന്നാണ് പെണ്‍കുട്ടിയുടെ പേര്.
ദില്ലിയിലെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ മുഴുവന്‍ സമയ സഹായിയായിട്ടാണ് സോനി ജോലിക്കുനിന്നത്. റാഞ്ചി സ്വദേശിയായ പെണ്‍കുട്ടി വീട്ടുജോലിക്ക് മാസം 6500 രൂപയുടെ ശമ്പളം പ്രതീക്ഷിച്ചാണ് ദില്ലിയില്‍ എത്തിയത്. മൂന്ന് വര്‍ഷമായിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടിയിരുന്നില്ല.