പശുക്കളെ കൊണ്ട് തമിഴിലും സംസ്‌കൃതത്തിലും സംസാരിപ്പിക്കാന്‍ സാധിക്കും: സ്വാമി നിത്യാനന്ദ

ദില്ലി: ഒരു വര്‍ഷത്തിനുള്ളില്‍ പശുക്കളെയും കുരങ്ങന്മാരെയും സിംഹത്തേയും തമിഴിലും സംസ്‌കൃതത്തിലും തനിക്ക് സംസാരിപ്പിക്കാന്‍ സാധിക്കും എന്ന അവകാശവാദവുമായി വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. ഇവയെ സംസാരിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം താന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ഒരു പരീക്ഷണം നടത്തിയതായും അത് വിജയിച്ചതായും നിത്യാനന്ദ അവകാശപ്പെടുന്നു. മനുഷ്യര്‍ക്ക് ഉള്ളതുപോലെ ചില ആന്തരികാവയവങ്ങള്‍ പശുക്കള്‍ക്കും കുരങ്ങനും സിംഹത്തിനും ഇല്ല. എന്നാല്‍ മാനുഷികബോധമണ്ഡലത്തിനപ്പുറത്തുള്ള പ്രവര്‍ത്തനത്തിലൂടെ അവയവങ്ങള്‍ അവരുടെ ശരീരത്തിലും നിര്‍മിക്കാന്‍ സാധിക്കും. അത് ശാസ്ത്രീയമായി താന്‍ തെളിയിക്കും. ഇതിനായി ശാസ്ത്രീയ പരിശോധനയും റിസര്‍ച്ചുകളും […]

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം

ഡല്‍ഹി: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം. കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കരട് വിജ്ഞാപനമനുസരിച്ച്‌ പരിസ്ഥിതി ലോല വില്ലേജുകള്‍ 123 ല്‍ നിന്ന് 94 ആയി ചുരുങ്ങും. 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്‌എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടും. സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. […]

‘CM, the Crisis Manager’; മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ ടെലഗ്രാഫ് പത്രം

ദില്ലി: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ്. സിഎം ദ ക്രൈസിസ് മാനേജര്‍ എന്ന തലക്കെട്ടിലാണ് പത്രത്തിന്‍റെ ഒന്നാം പേജില്‍ പിണറായി വിജയനെ പ്രശംസിച്ച്‌ ലേഖനം എഴുതിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അത് സംബന്ധിച്ച്‌ പ്രതിസന്ധികളും മറിക്കടക്കാന്‍ പിണറായി കാണിച്ച അസാമാന്യ പാടവത്തെ പത്രം പ്രശംസിക്കുന്നു. വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ: ‘ഷട്ടറുകള്‍ ഓരോന്നായി തുറന്നുകൊണ്ടിരുന്നപ്പോഴും ജില്ലകള്‍ ഓരോന്നായി പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരുന്നപ്പോഴും മലയാളികള്‍ ഉറ്റുനോക്കിയത് ഒരു മുഖത്തേക്കാണ്. അവര്‍ കാതോര്‍ത്തത് ആ ശബ്ദം കേള്‍ക്കാനാണ്. […]

കേന്ദ്രം നയം മാറ്റില്ല; കേരളത്തിന് 700 കോടി നഷ്ടമായേക്കും

ദില്ലി: വിദേശരാജ്യങ്ങളില്‍ നിന്നുള്ള സംഭാവന സ്വീകരിക്കേണ്ട എന്ന നയം തിരുത്താന്‍ തയ്യാറല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം കേരളത്തിന് നഷ്ടമായേക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വിദേശരാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടെന്ന നയം ഇന്ത്യ സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്താതിരുന്നാല്‍ വിദേശരാജ്യങ്ങള്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ കേരളത്തിന് നഷ്ടമാകും. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. യുഎഇയിക്ക് പുറമെ ഖത്തറും മാലിദ്വീപും കേരളത്തിന് ധനസഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ദുരന്തഘട്ടത്തില്‍ വിദേശ രാജ്യങ്ങളുടെ […]

കേരളത്തിന് സഹായഹസ്തവുമായി ഫെയ്സ്ബുക്ക്

ഡല്‍ഹി: കേരളത്തില്‍ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക് . 250,000 ഡോളര്‍( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയായിരിക്കും ഫേസ്ബുക്ക് ഈ തുക കൈമാറുക. കഴിഞ്ഞ കുറച്ച്‌ നാളുകളായി ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെ ഉള്ള പലകാര്യങ്ങളിലും ഫേസ്ബുക്കും ഒപ്പമുണ്ടായിരുന്നു. ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി രക്ഷാപ്രവര്‍ത്തനവും […]

മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

ഡല്‍ഹി: മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി.ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ഡൽഹിയിലുളള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിലാണ് താമസിക്കുന്നത്. കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവ് എത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സുരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം യുവാവിന് തക്ക സമയത്ത് പിടികൂടാനായെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും […]

സാമൂഹ്യ മാദ്ധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ഡല്‍ഹി : സമൂഹ മാധ്യമങ്ങളെ കയ്യൊഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ് നിര്‍ദേശം പിന്‍വലിച്ചതായി അറ്റോര്‍ണി ജനറല്‍ കെ.കെ വേണു ഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കം രാജ്യത്താകെ നിരീക്ഷണ വലയത്തിലാക്കുന്ന നടപടിയെന്ന് നേരത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിര്‍ദേശം പിന്‍വലിക്കുന്നത്.

നവദമ്പതികളെ ആത്മഹത്യ ചെയ്ത നിലയി നിലയില്‍ കണ്ടെത്തി

ഡല്‍ഹി: ഡല്‍ഹിയില്‍  നവദതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നീരജ്(26), അനിത(23) എന്നിവരാണ് ജീവനൊടുക്കിയത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. ചൊവ്വാഴ്ച ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പോയവര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. ഉത്തം നഗറിലെ ഓം വിഹാറിലെ വീട്ടിലായിരുന്നു ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്. അനിതയുടെ പിതാവ് രമേശ് ആണ് പോലീസില്‍ വിവരമറിയിച്ചത്. സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരുവരും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടതായി സാക്ഷിമൊഴിയുണ്ട്. ചൊവ്വാഴ്ച […]

സുനന്ദ പുഷ്‌ക്കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സുനന്ദ​ കേസില്‍ ശശി തരൂരിനെതിരെ പാട്യാല ഹൗസ്​ കോടതിയില്‍ പൊലീസ്​ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം […]

ഭാര്യയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ആസക്തി; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്

ദില്ലി: വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍ കാരണമറിഞ്ഞാല്‍ ഞെട്ടും.ഐ.ടി വിദഗ്ധനായ നരേന്ദ്ര സിങാണ് വിവാഹമോചനം ആവശ്യപ്പെട്ട് ദില്ലി കോടതിയെ സമീപിച്ചിരിക്കുന്നത്. കാരണമായി ഭര്‍ത്താവ് പറയുന്നത് ഭാര്യക്ക് സോഷ്യല്‍ മീഡിയയില്‍ അമിതാസക്തിയെന്നാണ്. ഭാര്യയെന്ന നിലയിലുള്ള സകല ഉത്തരവാദിത്വങ്ങളും മറന്ന് ഭാര്യ സമൂഹമാധ്യമങ്ങളില്‍ ദീര്‍ഘനേരം ചെലവ‍ഴിക്കുന്നതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, വിവാഹദിനം മുതല്‍ ഭാര്യ സൈബര്‍ ലോകത്താണെന്നായിരുന്നു നരേന്ദ്ര സിങിന്‍റെ ആരോപണം. ഭാര്യയുടെ ഈ സ്വഭാവത്തെ തുടര്‍ന്ന് ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്നും […]