‘CM, the Crisis Manager’; മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ ടെലഗ്രാഫ് പത്രം

ദില്ലി: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ്. സിഎം ദ ക്രൈസിസ് മാനേജര്‍ എന്ന തലക്കെട്ടിലാണ് പത്രത്തിന്‍റെ ഒന്നാം പേജില്‍ പിണറായി വിജയനെ പ്രശംസിച്ച്‌ ലേഖനം എഴുതിയിരിക്കുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അത് സംബന്ധിച്ച്‌ പ്രതിസന്ധികളും മറിക്കടക്കാന്‍ പിണറായി കാണിച്ച അസാമാന്യ പാടവത്തെ പത്രം പ്രശംസിക്കുന്നു.

വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ:

‘ഷട്ടറുകള്‍ ഓരോന്നായി തുറന്നുകൊണ്ടിരുന്നപ്പോഴും ജില്ലകള്‍ ഓരോന്നായി പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരുന്നപ്പോഴും മലയാളികള്‍ ഉറ്റുനോക്കിയത് ഒരു മുഖത്തേക്കാണ്. അവര്‍ കാതോര്‍ത്തത് ആ ശബ്ദം കേള്‍ക്കാനാണ്.

കേരളത്തിലെ ജനങ്ങള്‍ ഏറ്റവുമധികം വിശ്വാസമര്‍പ്പിച്ച ആ മനുഷ്യന്‍ മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന പിണറായി വിജയനല്ലാതെ മറ്റാരുമല്ല’ ഇങ്ങനെ നീളുന്നു ടെലഗ്രാഫിലെ വാക്കുകള്‍.

പ്രളയക്കെടുതി അസാമാന്യപാടവത്തോടെ കേരളം മറികടന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാണ് ഇന്ന്. അതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വവും മാധ്യമങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

രാഷ്ട്രീയ വ്യത്യാസമന്യേ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ പലരും രംഗത്ത് വന്നിരുന്നെങ്കിലും ഒരു ദേശീയ പത്രം ഇതാദ്യമായാണ് അതിന്റെ ആദ്യ പേജില്‍ തന്നെ പിണറായിയുടെ നേതൃപാഠവത്തെ പ്രശംസിച്ച്‌ വാര്‍ത്ത നല്‍കുന്നത്.

prp

Related posts

Leave a Reply

*