പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് ജീവന്‍ രക്ഷപ്പെട്ടിട്ടും കണ്ണീരും വേദനകളും മായുന്നില്ല. വര്‍ഷങ്ങള്‍ കൊണ്ട് അദ്വാനിച്ച് ചോര നീരാക്കി സമ്പാദിച്ച പണംകൊണ്ട് പണിതെടുത്ത വീട് ഒറ്റ നിമിഷം കൊണ്ട് തകര്‍ന്നത് കാണാന്‍ കണ്ടുനില്‍ക്കാന്‍ പറ്റിയെന്നുവരില്ല.

ഇവിടെ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. എറണാകുളം കോതാട് സ്വദേശി റോക്കിയാണ് ആത്മഹത്യ ചെയ്തത്. ചെളിമൂടിയ സ്വന്തം വീട്ടില്‍ തന്നെയാണ് അയാള്‍ ആത്മഹത്യ ചെയ്തത്.

ദുരിതാശ്വാസക്യാംപില്‍ നിന്നും ഇന്നലെ വീട് വൃത്തിയാക്കാനായി എത്തിയ റോക്കി തിരിച്ചു വരാത്തതിന് തുടര്‍ന്ന് ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  പ്രളയക്കെടുതിയില്‍ മനംനൊന്ത് മരിക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

 

prp

Related posts

Leave a Reply

*