ദില്ലി: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തെ മുന്നില്‍നിന്നു നയിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ച് ഇംഗ്ലീഷ് ദിനപത്രം ദി ടെലഗ്രാഫ്. സിഎം ദ ക്രൈസിസ് മാനേജര്‍ എന്ന തലക്കെട്ടിലാണ് പത്രത്തിന്‍റെ ഒന്നാം പേജില്‍ പിണറായി വിജയനെ പ്രശംസിച്ച് ലേഖനം എഴുതിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അത് സംബന്ധിച്ച് പ്രതിസന്ധികളും മറിക്കടക്കാന്‍ പിണറായി കാണിച്ച അസാമാന്യ പാടവത്തെ പത്രം പ്രശംസിക്കുന്നു. വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ: ‘ഷട്ടറുകള്‍ ഓരോന്നായി തുറന്നുകൊണ്ടിരുന്നപ്പോഴും ജില്ലകള്‍ ഓരോന്നായി പ്രളയത്തില്‍ മുങ്ങിക്കൊണ്ടിരുന്നപ്പോഴും മലയാളികള്‍ ഉറ്റുനോക്കിയത് ഒരു മുഖത്തേക്കാണ്. അവര്‍ കാതോര്‍ത്തത് ആ ശബ്ദം കേള്‍ക്കാനാണ്. […]

