കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം

ഡല്‍ഹി: കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍.

മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം. കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കരട് വിജ്ഞാപനമനുസരിച്ച്‌ പരിസ്ഥിതി ലോല വില്ലേജുകള്‍ 123 ല്‍ നിന്ന് 94 ആയി ചുരുങ്ങും. 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്‌എല്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടും.

സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്‍റെ ഉപദേശം തേടി.

prp

Related posts

Leave a Reply

*