മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

ഡല്‍ഹി: മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി.ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമല്‍രാജാണ് കത്തിയുമായി എത്തിയത്.

ഡൽഹിയിലുളള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിലാണ് താമസിക്കുന്നത്. കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവ് എത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. സുരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം യുവാവിന് തക്ക സമയത്ത് പിടികൂടാനായെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടപ്പളളിയിൽ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

prp

Related posts

Leave a Reply

*