ജസ്‌നയുടെ വീട്ടില്‍ നിന്ന് മറ്റൊരു സിം കണ്ടെത്തി

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജസ്‌നയുടെ വീട്ടില്‍ നിന്നും മറ്റൊരു സിം കണ്ടെത്തി. ബൈബിളില്‍ രഹസ്യമാക്കി വെച്ചതു പോലെയായിരുന്നു സിം കാര്‍ഡ്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.ഇതോടെ ജസ്‌ന കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.

സിം കാര്‍ഡ് അന്വേഷണസംഘം വിശദമായി പരിശോധിക്കും. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

ആയിരത്തോളം ഫോണ്‍ കോളുകള്‍ ജസ്ന ഈ യുവാവുമായി നടത്തിയുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇയാളെ സംശയിക്കുന്നത്. കാണാതായ ദിവസവും ഇരുവരും ഫോണില്‍ സംസാരിച്ചിട്ടുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. താന്‍ മരിക്കാന്‍ പോവുകയാണെന്ന് കാണിച്ച് ജസ്‌ന ഈ സുഹൃത്തിന് മെസേജ് അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.

prp

Related posts

Leave a Reply

*