ജെസ്‌നയെ കാണാതായിട്ട് ഒരു വര്‍ഷം; എങ്ങുമെത്താതെ അന്വേഷണം, കേസ് അവസാനിപ്പിക്കാന്‍ ആലോചിച്ച് പൊലീസ്

പത്തനംതിട്ട: രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ ജെസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. നിരവധി പൊലീസ് സംഘങ്ങള്‍ കൈമാറി അന്വേഷണം നടത്തിയിട്ടും ജെസ്‌നയെ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ പിതാവും ജയിംസും സഹോദരനും സഹോദരിയും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് . കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസില്‍ പോയതിനു തെളിവുണ്ട്. […]

ജസ്‌നയുടെ അവസാന മെസേജ് പോലീസ് കണ്ടെത്തി; അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

കോട്ടയം: ജസ്നയുടെ തിരോധനക്കേസ് അന്തിമ ഘട്ടത്തിലേക്ക്. കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.  ഇപ്പോള്‍ ജസ്നയുടെ അവസാനത്തെ മെസേജിന്‍റെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന വിവരം പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കത്തക്ക വിധമുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാട്ടില്‍നിന്നും ജസ്ന […]

ജസ്‌ന നാട് വിട്ടിട്ടില്ലെന്ന് സൂചന; ജന്മനാട്ടിലും പരിസരത്തും തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കാണാതായ മുണ്ടക്കയം സ്വദേശിനി ജസ്‌ന നാടുവിട്ടിട്ടില്ലെന്ന് സൂചന. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെ പുറത്ത് വന്ന സാക്ഷി മൊഴികള്‍ കള്ളമാകുന്നു. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്‌കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച്‌ താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. അന്വേഷണം അത്രകണ്ട് ഊര്‍ജിതമാക്കിയിരിക്കുകയാണ്.  ജസ്‌നയുടെ വീട്ടില്‍ […]

മുണ്ടക്കയത്ത് കണ്ട പെണ്‍കുട്ടി ജെസ്നയോ? തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച്

കോട്ടയം: മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്‍റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവുകൾ ശേഖരിക്കാനാണു ക്രൈംബ്രാഞ്ച് സംഘം മുണ്ടക്കയത്തെത്തിയത്. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി […]

കാണാതായിട്ട് എട്ട് മാസം; ജസ്‌ന ഇപ്പോഴും കാണാമറയത്ത്

പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്‌ന എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് എട്ട് മാസം പിന്നിട്ടു. ഇപ്പോഴും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഐ.ജി.മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല . ജെസ്‌നയെ എത്രയും വേഗം കണ്ടു പിടിക്കുമെന്നാണ് പോലീസ് മേധാവി ലോക് നാഥ ബെഹ്‌റ പറഞ്ഞിരുന്നത് . നിശ്ചിത തീയതിക്കുള്ളില്‍ ജെസ്‌നയെ കണ്ടെത്തുമെന്ന് പോലീസ് ഹൈക്കോടതിയില്‍ ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ പോലീസും ജെസ്‌നയെ മറന്ന […]

അന്വേഷണം 6 മാസം പിന്നിട്ടു; ജെസ്‌ന എവിടെ..?

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസി(22)നെ കാണാതായിട്ടു ശനിയാഴ്ച ആറുമാസം തികയുന്നു. മാര്‍ച്ച്‌ 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജസ്‌നയെ കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടെ ജെസ്‌നയെ ബംഗളൂരുവിലും തമിഴ്‌നാട്ടിലും മലപ്പുറത്തുമൊക്കെ കണ്ടതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നു.  കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ […]

ജസ്ന എവിടെ? അന്വേഷണം കട്ടപ്പന ധ്യാന കേന്ദ്രത്തിലേക്ക്

കട്ടപ്പന: പല നിര്‍ണായക വഴിയിലൂടെയും കേസ് പോകുമ്പോഴും ജസ്ന എവിടെ എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരം ഇല്ല. എന്നാല്‍ കാണാതായ ജസ്ന ഇടുക്കി കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്നുവെന്നാണ് ഇപ്പോൾ വിവരം. ധ്യാനകേന്ദ്രം അധികൃതരും പൊലീസും ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചു. കാണാതായതിന് രണ്ട് ദിവസത്തിനു ശേഷം ജെസ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഞായറാഴ്ച പ്രാര്‍ഥനയില്‍ ജസ്‌ന പങ്കെടുത്തിരുന്നുവെന്നും. കട്ടപ്പന അണക്കരയിലെ കത്തോലിക്കാ വിഭാഗത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌ന എത്തിയതത്രെ. കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ധ്യാനത്തിനെത്താറുണ്ട്. ഇതിൽ […]

ജസ്‌നയുടെ വീട്ടില്‍ നിന്ന് മറ്റൊരു സിം കണ്ടെത്തി

പത്തനംതിട്ട: മുക്കൂട്ടുതറയിലെ ജസ്‌നയുടെ വീട്ടില്‍ നിന്നും മറ്റൊരു സിം കണ്ടെത്തി. ബൈബിളില്‍ രഹസ്യമാക്കി വെച്ചതു പോലെയായിരുന്നു സിം കാര്‍ഡ്. സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു.ഇതോടെ ജസ്‌ന കേസ് അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. സിം കാര്‍ഡ് അന്വേഷണസംഘം വിശദമായി പരിശോധിക്കും. അന്വേഷണം അവസാന ഘട്ടത്തിലെത്തിയതോടെ വീണ്ടും ആണ്‍ സുഹൃത്തിന് പോലീസ് ചോദ്യം ചെയ്തു. കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴികള്‍ സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ജസ്‌നയുടെ ഫോണ്‍ പരിശോധിച്ചതോടെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആയിരത്തോളം […]

തന്‍റെ കാറില്‍ ജെയ്‌നയെപ്പോലൊരു കുട്ടി യാത്ര ചെയ്‌തെന്ന് ടാക്സി ഡ്രൈവറുടെ മൊഴി

അടിമാലി: മുണ്ടക്കയത്ത് നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച്‌ അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസമാണ് ജെസ്നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്‍റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അതേസമയം, മൊഴി […]

ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മെട്രോയില്‍ കണ്ടെന്ന് മൊഴി

റാന്നി: ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബെംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം. ഇതേതുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴല്‍ പൊലീസ് സംഘം ബെംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു മംഗളൂരുവില്‍ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്. മെട്രോയിലെ സിസിടിവി ദൃശ്യത്തില്‍ ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ […]