മലപ്പുറം: മാര്‍ച്ച് 22ന് മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മലപ്പുറത്ത് എത്തിയതായുള്ള അഭ്യൂഹങ്ങള്‍ക്ക് വിട. മെയ് മൂന്നിന് കോട്ടക്കുന്ന് പാര്‍ക്കിലെത്തിയത് ജസ്‌നയല്ലെന്ന് പാര്‍ക് മാനേജര്‍ സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ കാണാനില്ലെങ്കിലും ഒരു സെല്‍ഫിയില്‍ ലഭിച്ച ചിത്രത്തില്‍ നിന്നും പെണ്‍കുട്ടിയെ തിരിച്ചറിയാനാവില്ല. മെയ് മൂന്നിന് രാവിലെ മുതല്‍ വൈകിട്ട് വരെ കോട്ടക്കുന്ന് പാര്‍കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജസ്‌നയാണെന്നാണ് ചില ദൃക്‌സാക്ഷികള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു. ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്. […]
Tag: jesna missing case
ജെസ്‌നയ്ക്കു വേണ്ടിയുള്ള അന്വേഷണം മലപ്പുറത്തും
മലപ്പുറം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയ്ക്കു വേണ്ടി മലപ്പുറത്തും പൊലീസ് അന്വേഷണം നടത്തുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്‌നയെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്. മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ജസ്‌നയെന്ന് സംശയിക്കുന്ന കുട്ടിയും സുഹൃത്തും കോട്ടക്കുന്നിലുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദീര്‍ഘദൂരയാത്രക്ക് ശേഷം എത്തിയതെന്ന് തോന്നിക്കും വിധമായിരുന്നു പെണ്‍കുട്ടികള്‍ ഇവിടെയെത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ഇത് ജസ്‌നയായിരുന്നോ എന്ന് […]
ജെസ്ന കേസ്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറ സ്വദേശി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തു. പഴയ മെസ്സേജുകളും കോളുകളും പോലീസിന് ലഭിച്ചു. കൂടാതെ ജെസ്‌നയുടെ പിതാവിന്‍റെ മുണ്ടക്കയത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തും. ജസ്നയുടെ അച്ഛന്‍റെ നിര്‍മാണ കമ്പനിയാണ് വീട് പണിയുന്നത്. വീടിരിക്കുന്ന സ്ഥലം കുഴിച്ചു നോക്കാതെ ഡിറ്റക്ടര്‍ ഉപയോഗിച്ചായിരിക്കും പരിശോധന. നേരത്തെ മുക്കൂട്ടുതറയിലും വീട് പരിശോധിച്ചിരുന്നു. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിട്ടുണ്ട്. ജെസ്‌നയുടെ വീട്ടില്‍നിന്നു […]



