ജസ്‌ന നാട് വിട്ടിട്ടില്ലെന്ന് സൂചന; ജന്മനാട്ടിലും പരിസരത്തും തെരച്ചില്‍ ഊര്‍ജിതമാക്കി

കോട്ടയം: കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ കാണാതായ മുണ്ടക്കയം സ്വദേശിനി ജസ്‌ന നാടുവിട്ടിട്ടില്ലെന്ന് സൂചന. മുക്കൂട്ടുതറ കേന്ദ്രീകരിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതോടെ പുറത്ത് വന്ന സാക്ഷി മൊഴികള്‍ കള്ളമാകുന്നു. ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്‌കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച്‌ താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. അന്വേഷണം അത്രകണ്ട് ഊര്‍ജിതമാക്കിയിരിക്കുകയാണ്.  ജസ്‌നയുടെ വീട്ടില്‍ വന്നുപോയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. ഇവരുടെ ഫോണ്‍കോളുകളുടെ ലിസ്റ്റും ക്രൈംബ്രാഞ്ച് തയാറാക്കിവരികയാണ്.

ഇടുക്കി ജില്ലയിലെയും സമീപ ജില്ലകളിലെയും കൊക്കകളും ടൂറിസ്റ്റ് സെന്‍ററുകളും അരിച്ചുപൊറുക്കിയും അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഫലം നിരാശാജനകമായിരുന്നു.

prp

Related posts

Leave a Reply

*