പ്രോസിക്യൂട്ടറെ മാറ്റേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി, ‘അമ്മ’യുടെ സഹായം തള്ളി

കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യുട്ടീവ് അംഗങ്ങളായ നടിമാരുടെ ആവശ്യത്തോട് വിയോജിപ്പ് അറിയിച്ച്‌ ഇര രംഗത്ത്.

തന്നോട് ആലോചിച്ച ശേഷമാണ് കേസില്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും അതില്‍ തനിക്ക് പരാതിയോ ആക്ഷേപമോ ഇല്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. 25 വര്‍ഷമെങ്കിലും അനുഭവസമ്പത്തുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നുകൊണ്ട് അമ്മയിലെ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്,​ രചന നാരായണന്‍ കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍,​ തനിക്ക് ആരുടേയും സഹായം വേണ്ടെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. താന്‍ നിലവില്‍ ‘അമ്മ’യില്‍ അംഗമല്ല. അതിനാല്‍,​ കേസിന്‍റെ വിചാരണയ്ക്കായി വനിതാ ജഡ്‌ജിയെ നിയമിക്കണമെന്ന തന്‍റെ  ഹര്‍ജിയില്‍ ആരും കക്ഷി ചേരേണ്ടതില്ല. പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചതിന് ശേഷമാണെന്നും നടി വ്യക്തമാക്കി.  കക്ഷി ചേരാനുള്ള നടിമാരുടെ നീക്കത്തെ സര്‍ക്കാരും എതിര്‍ത്തു. പ്രോസിക്യൂട്ടര്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയെ അറിയിച്ചു.

prp

Related posts

Leave a Reply

*