സുനന്ദ പുഷ്‌ക്കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സുനന്ദ​ കേസില്‍ ശശി തരൂരിനെതിരെ പാട്യാല ഹൗസ്​ കോടതിയില്‍ പൊലീസ്​ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഏഴാം തീയതി ഹാജരാകാന്‍ ദില്ലി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരിക്കെയാണ് തരൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു തരൂരിന്‍റെ ആവശ്യം.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. വിദ്വേഷംനിറഞ്ഞ പ്രചാരണത്തിന്‍റെ ഉത്പന്നമാണ് ആരോപണം. ഈ വിഷയത്തില്‍ ഉചിത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

prp

Related posts

Leave a Reply

*