ആള്‍ ദെെവം തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ജ​യ്പു​ര്‍: ഹോട്ടലില്‍ തടവിലാക്കിയിരുന്ന 68 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തി രക്ഷിക്കാന്‍ സാധിച്ചത്.

അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍.  20 ദിവസമായി  ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ഹോട്ടലില്‍നിന്നു രക്ഷപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. രഹസ്യവിവരത്തി അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്‍റെ ആശ്രമത്തിന്‍റെ കീഴിലുള്ളവരാണു കുട്ടികള്‍. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

prp

Related posts

Leave a Reply

*