രാജസ്ഥാനില്‍ കോണ്‍ഗ്രസ് നില ഭദ്രം; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 92 സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 82 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത് . ബി എസ പി 3 സീറ്റിലും മുന്നിലാണ്. 22 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലെത്തി. കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആര്‍എസ് 84 സീറ്റുകളില്‍ മുന്നിലാണ്. വടക്കന്‍ തെലങ്കാന, തെക്കന്‍ തെലങ്കാന, ഹൈദരാബാദ് മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും […]

‘ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുത്’: ഗ്യാന്‍ ദേവ് അഹൂജ

ജയ്പൂര്‍: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പണ്ഡിറ്റെന്ന് വിളിക്കരുതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. നെഹ്‌റു പണ്ഡിറ്റല്ലെന്നും അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണതെന്നുമായിരുന്നു അഹൂജയുടെ പ്രസ്താവന. ‘നെഹ്‌റു ഒരിക്കലും പണ്ഡിറ്റല്ല. ബീഫും പോര്‍ക്കും കഴിച്ചിരുന്ന നെഹ്‌റുവിന് പണ്ഡിറ്റാകാന്‍ സാധിക്കില്ല. അദ്ദേഹത്തിന്‍റെ പേരിന് മുന്നില്‍ കോണ്‍ഗ്രസ് ചാര്‍ത്തിക്കൊടുത്ത വിശേഷണം മാത്രമാണത്,’ ബിജെപി ആസ്ഥാനത്ത് സംസാരിക്കവെ അഹൂജ പറഞ്ഞു. ജാതീയതയുടെ പേരുപറഞ്ഞാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഹൂജ ആരോപിച്ചു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള […]

ആള്‍ ദെെവം തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ജ​യ്പു​ര്‍: ഹോട്ടലില്‍ തടവിലാക്കിയിരുന്ന 68 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തി രക്ഷിക്കാന്‍ സാധിച്ചത്. അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് കുട്ടികള്‍.  20 ദിവസമായി  ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. നേപ്പാള്‍, ബിഹാര്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ഹോട്ടലില്‍നിന്നു രക്ഷപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. രഹസ്യവിവരത്തി അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്. സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്‍റെ ആശ്രമത്തിന്‍റെ കീഴിലുള്ളവരാണു […]

ടണലിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ 4 തൊഴിലാളികള്‍ മരണമടഞ്ഞു

ജയ്പൂര്‍: ടണലിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ നാല് തൊഴിലാളികളിലും മരിച്ചു. രാജസ്ഥാനിലെ ശിരോഹി ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ ടണലിനുള്ളില്‍ കുടുങ്ങിയത്. ദേവി സിംഗ് (32), ഉത്തം കുമാര്‍ (23), മഹേന്ദ്രകുമാര്‍ മീണ (27), മഹേന്ദ്ര ഹിരാഗര്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബീവര്‍-പിന്ദ്‌വാര ദേശീയപാതയില്‍ നിര്‍മ്മാണത്തിനിടെയായിരുന്നു സംഭവം. ഇവര്‍ ടണലിനുള്ളിലായിരിക്കുമ്പോള്‍ പൊക്ലൈന്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തിലാണ് ടണല്‍ ഇടിഞ്ഞുവീണത്. മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷെധിച്ചതോടെ നിര്‍മ്മാണത്തിന് കരാര്‍ എടുത്തിരുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും മതിയായ നഷ്ടപരിഹാരം […]

108 ആംബുലന്‍സ് അഴിമതി: വയലാര്‍ രവിയുടെ മകനെതിരെ കുറ്റപത്രം

ജയ്‌പൂര്‍: 108 ആംബുലന്‍സ് അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണയെ പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഈ കേസില്‍ ആരോപണവിധേയരായ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്, പിസിസി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ സച്ചിന്‍ പൈലറ്റ്, മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി എന്നിവരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. രാജസ്ഥാനിലെ 108 ആംബുലന്‍സ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വയലാര്‍ […]

ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാന്‍: ഗ്യാന്‍ ദേവ് അഹൂജ

ജയ്‌പൂര്‍: ലോകത്തെ ആദ്യത്തെ ആദിവാസി നേതാവ് ഹനുമാനാണെന്ന് ബി.ജെ.പി എം.എല്‍.എ. രാജസ്ഥാനിലെ രാംഗഢ് എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജയാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. ആദിവാസികള്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗത്തേക്ക് വനവാസത്തിനായി അയക്കപ്പെട്ടപ്പോഴാണ് ഹനുമാന്‍ ത ഗോത്രസേന രൂപീകരിച്ചതെന്നും ശ്രീരാമന്‍ അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നുവെന്നും ഗ്യാന്‍ ദേവ് കൂട്ടിച്ചേര്‍ത്തു. പട്ടിക വര്‍ഗ- പട്ടികജാതി വിഭാഗങ്ങള്‍ അവരുടെ ദെെവമായി കാണുന്നത് ഡോ. ബി. ആര്‍ അംബേദ്കറെയാണ്. എന്നാല്‍ അവരുടെ നേതാവും […]

മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

ജയ്പൂര്‍: മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞതിന് മക്കളോടൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവം നടന്നത്. തന്‍റെ രണ്ട് പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയായ യുവതിയെയാണ് ഭര്‍ത്താവ് ചെയിന്‍ സിംഗ് (48) കോടാലി ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് അസുഖബാധിതരായ മാതാപിതാക്കളെ കാണാന്‍ പോകാന്‍ തന്നെ അനുവദിക്കണമെന്ന് യുവതി ഭര്‍ത്താവിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതിന് അനുവാദം നല്‍കിയില്ല. പിന്നീട് ഇതേച്ചൊല്ലി ദമ്പതികള്‍ വാക്കുതര്‍ക്കം നടത്തിരുന്നുവെന്ന് സീനിയര്‍ പോലീസ് […]

ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ന്‍ ഭീ​ക​ര​വാ​ദി​യെ​ന്ന് രാ​ജ​സ്ഥാ​ന്‍ പാ​ഠ​പു​സ്ത​കം

ജ​യ്പു​ര്‍: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ന്‍ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വാ​യി​രു​ന്നു​വെ​ന്ന് വി​ശേ​ഷി​പ്പി​ച്ച്‌ രാ​ജ​സ്ഥാ​നി​ലെ പാ​ഠ​പു​സ്ത​കം. എ​ട്ടാം ക്ലാ​സ് സാ​മൂ​ഹ്യ പാ​ഠ പു​സ്ത​ക​ത്തി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ “ഫാ​ദ​ര്‍ ഓ​ഫ് ടെ​റ​റി​സം’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ​സ്ഥാ​ന്‍ ബോ​ര്‍​ഡ് ഓ​ഫ് സെ​ക്ക​ന്‍​ഡ​റി എ​ഡ്യു​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലു​ള്ള ഒ​രു സ്ഥാ​പ​ന​മാ​ണ് പു​സ്ത​കം അ​ച്ച​ടി​ച്ച​ത്. 18-19 നൂ​റ്റാ​ണ്ടു​ക​ളി​ലെ ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തി​ലെ സം​ഭ​വ​ങ്ങ​ള്‍ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള 22-ാം അ​ധ്യാ​യ​ത്തി​ലെ 267-ാം പേ​ജി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ […]

‘ജയ് ശ്രീറാം’ വിളിച്ചില്ല; മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍- VIDEO

ജയ്പൂര്‍: ‘ജയ് ശ്രീറാം’ വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം മധ്യവയസ്ക്കന്‍റെ മുഖത്ത് 25 തവണ അടിച്ച്‌ പതിനെട്ടുകാരന്‍. 45കാരനായ മുഹമ്മദ് സാലിമിനെയാണ് വിനയ് മീന എന്ന യുവാവ്  മര്‍ദ്ദിച്ചത്‌. രാജസ്ഥാനിലെ സിറോഹി ജില്ലയിലായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകന്‍റെ  ക്രൂരത.  മുസ്ലീം വിശ്വാസിയായ സലീമിനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അസഭ്യവര്‍ഷത്തോടെ മുഖത്തടിച്ചതിന് പുറമെ താടിയിലും മുടിയിലും നിരന്തരം പിടിച്ചുവലിക്കുകയും ചെയ്തു. അനുസരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. സംഭവത്തിന്‍റെ മൂന്ന് മിനുറ്റ് നീളം വരുന്ന വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്. വീഡിയോ വൈറലായതോടെ ഇയാള്‍ പിടിയിലാവുകയായിരുന്നു.  […]

അച്ഛന്‍ മക്കളെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അത്തരത്തില്‍  മകനെയും മകളെയും ക്രൂരമായി ശിക്ഷിക്കുന്ന  അച്ഛന്‍റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരന്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഇയാള്‍ അറസ്റ്റിലായിരിക്കുകയാണ്. പിഞ്ചുബാലനെ കയറില്‍ തൂക്കിയിട്ടാണ് നിര്‍ദ്ദാക്ഷിണ്യം തല്ലുന്നത്. പോരാത്തതിന് കുഞ്ഞുമകളെയും ഇയാള്‍ നിലത്തിട്ട് തല്ലി ചതയ്ക്കുന്നുണ്ട്.   കുട്ടികള്‍ രണ്ട് പേരും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. കെട്ടിയിട്ട സഹോദരനെ […]