രാജസ്ഥാനില്‍ കോണ്‍ഗ്രസ് നില ഭദ്രം; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 92 സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 82 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത് . ബി എസ പി 3 സീറ്റിലും മുന്നിലാണ്. 22 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലെത്തി. കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആര്‍എസ് 84 സീറ്റുകളില്‍ മുന്നിലാണ്. വടക്കന്‍ തെലങ്കാന, തെക്കന്‍ തെലങ്കാന, ഹൈദരാബാദ് മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ടി.ആര്‍.എസിന്‍റെ മുന്നേറ്റം.

ഗജ്വലില്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സിര്‍സിലയില്‍ മകന്‍ കെ.ടി.രാമറാവുവും സിദ്ദിപ്പേട്ടില്‍ ടി.ഹരീഷ് റാവുവും ലീഡ് ചെയ്യുന്നു. അമ്പര്‍പേട്ടില്‍ ബി.ജെ.പി. നോതാവ് കെ. കൃഷ്ണ റെഡ്ഡി ലീഡ് ചെയ്യുമ്പോള്‍ ചന്ദ്രയാങ്കുട്ടയില്‍ കെ. ലക്ഷ്മണ്‍ പിന്നിലാണ്. എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി അക്ബറുദ്ദീന്‍ ഒവൈസിയും ഹുസൂര്‍നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.ഉത്തംകുമാര്‍ റെഡ്ഡി മുന്നിലാണ്.

prp

Related posts

Leave a Reply

*