പരാജയമായി മോദി തരംഗം: മോദി നേരിട്ട് പ്രചാരണം നടത്തിയ 70 ശതമാനം സീറ്റുകളിലും ബിജെപിക്ക് തോല്‍വി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയ ഭൂരീഭാഗം മണ്ഡലങ്ങളിലും ബിജെപിക്ക് തോല്‍വിയെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദി പ്രചാരണത്തിന് എത്തിയ 70 ശതമാനം സീറ്റുകളിലും ബിജെപി തോല്‍വി ഏറ്റുവാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യസ്‌പെന്‍ഡാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മോദിയുടെ പ്രഭാവം മങ്ങിയെന്നതിനു തെളിവാണിതെന്ന് എതിരാളികള്‍ പറയുന്നു. 80 മണ്ഡലങ്ങളിലാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത്. ഇതില്‍ 57 ഇടങ്ങളിലും ബിജെപി പരാജയപ്പെട്ടു. 23 മണ്ഡലങ്ങളിലാണ് വിജയിച്ചത്. മോദി […]

‘എന്തൊക്കെ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് മോദിയാണ്,രാജ്യത്തിന്‍റെ ഹൃദയമിടിപ്പിനു ചെവി കൊടുത്തില്ല’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വലിയൊരു അവസരമാണ് 2014ല്‍ ജനങ്ങള്‍ മോദിക്ക് കൊടുത്തത്. എന്നാല്‍ അതെല്ലാം അദ്ദേഹം ദുരുപയോഗം ചെയ്‌തെന്ന് മാത്രമല്ല പല അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്‌തു. അധികാരത്തില്‍ വരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘ഞാന്‍ എന്‍റെ അമ്മയോട് പറയുകയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം 2014ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന്. ഒരുപാട് കാര്യങ്ങള്‍ […]

അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കരുത്ത് കാട്ടി കോണ്‍ഗ്രസ്; കനത്ത പ്രഹരമേറ്റുവാങ്ങി ബിജെപി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിച്ചാണ് കോണ്‍ഗ്രസിന്‍റെ തേരോട്ടം. ബിജെപിക്കാകട്ടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും നേരിട്ടത് കനത്ത പ്രഹരമാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പു തോല്‍വി കൂടിയാണിത്. ഒന്നരപ്പതിറ്റാണ്ടോളം ബിജെപിയുടെ നെടുംകോട്ടയായിരുന്ന ചത്തീസ്ഗഢ് പിടിച്ചെടുത്ത കോണ്‍ഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്കെത്തി. മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോണ്‍ഗ്രസിന്‍റെ 10 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയില്‍ […]

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നില ഭദ്രം; ബിജെപിയ്ക്ക് വന്‍ തിരിച്ചടി

ജയ്‌പൂര്‍ : രാജസ്ഥാനില്‍ വോട്ട് എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ . കോണ്‍ഗ്രസ് 92 സീറ്റില്‍ മുന്നേറുമ്പോള്‍ ബിജെപി 82 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത് . ബി എസ പി 3 സീറ്റിലും മുന്നിലാണ്. 22 സീറ്റില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനവുമായി തെലങ്കാനയില്‍ ടിആര്‍എസ് അധികാരത്തിലെത്തി. കെ.ചന്ദ്രശേഖര്‍ റാവുവിന്‍റെ ടിആര്‍എസ് 84 സീറ്റുകളില്‍ മുന്നിലാണ്. വടക്കന്‍ തെലങ്കാന, തെക്കന്‍ തെലങ്കാന, ഹൈദരാബാദ് മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും […]

രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം; തെലങ്കാനയില്‍ ടിആര്‍എസിന് കേവലഭൂരിപക്ഷം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്. വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. അതിനാല്‍, ഫലം […]

കാണാതായ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥി ചന്ദ്രമുഖി മുവ്വാല പൊലീസ് സ്റ്റേഷനിലെത്തി

ഹൈദരാബാദ്: കാണാതായ തെലങ്കാന നിയമസഭാ സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ചന്ദ്രമുഖി മുവ്വാല തിരിച്ചെത്തി. ബുധനാഴ്ച രാത്രിയോടെയാണ് ചന്ദ്രമുഖി, അഭിഭാഷകനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. ചന്ദ്രമുഖിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ചന്ദ്രമുഖിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തെലങ്കാനയിലെ ഗോഷമഹല്‍ മണ്ഡലത്തില്‍നിന്നുള്ള ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ചൊവ്വാഴ്ച മുതല്‍ കാണാതായ ചന്ദ്രമുഖിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് കാണിച്ച്‌ ബഞ്ചാര ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് സംഭവിച്ചതെന്താണെന്ന് […]

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി

തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല. മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ചന്ദ്രമുഖി.ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായും സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തെലങ്കാനയിലെ ഹിജ്റ സമിതി ഇത് സംബന്ധിച്ച് […]