രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് മുന്നേറ്റം; തെലങ്കാനയില്‍ ടിആര്‍എസിന് കേവലഭൂരിപക്ഷം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. ബിജെപിയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. അതിനാല്‍ കേന്ദ്രസര്‍ക്കാരിനും അഗ്നിപരീക്ഷയാണ് ജനവിധി. പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഫലം പ്രധാനമാണ്.

വിലക്കയറ്റം, നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, കാര്‍ഷികമേഖലയിലെ പ്രതിസന്ധി, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദേശീയപ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമായി. അതിനാല്‍, ഫലം ബിജെപിക്കും പ്രധാനമന്ത്രിക്കും നിര്‍ണായകമാകും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും ബിജെപിയെ ഏറ്റവുമധികം പിന്തുണച്ച സംസ്ഥാനങ്ങളാണ്. ഈ സംസ്ഥാനങ്ങളിലെ 65 ല്‍ 61 സീറ്റും  ബിജെപിക്ക് അനുകൂലമായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതോടെ ബിജെപി ക്യാമ്പുകളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കുനേരെ ഭരണവിരുദ്ധവികാരം മാത്രമല്ല, പാര്‍ട്ടിയുടെ സംസ്ഥാനദേശീയ തലങ്ങളില്‍നിന്നുള്ള ഉള്‍പ്പാര്‍ട്ടി എതിര്‍പ്പും ഉയര്‍ന്നിരുന്നു. എന്നാല്‍, വസുന്ധരയ്ക്കുപകരം മറ്റൊരു നേതാവില്ലാത്തതാണ് ബിജെപിയെ കുഴയ്ക്കുന്നത്.

തെ​ല​ങ്കാ​ന​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ ടി​ആ​ര്‍​എ​സി​ന് തി​രി​ച്ച​ടി നേ​രി​ട്ടി​രു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നേ​റ്റ​മാ​ണ് കാ​ണാ​ന്‍ സാ​ധി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. 119 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല​ഭൂ​രി​പ​ക്ഷ​മാ​യ 60 സീ​റ്റു​ക​ളി​ലാ​ണ് ടി​ആ​ര്‍​എ​സ് ലീഡ് ചെ​യ്യു​ന്ന​ത്.

മധ്യപ്രദേശ്: ബിജെപി- 105, കോണ്‍ഗ്രസ്- 103,

രാജസ്ഥാന്‍: കോണ്‍ഗ്രസ്- 91, ബിജെപി-76, ബിഎസ്‌പി-1, മറ്റുള്ളവര്‍-7

ചത്തീസ്ഗഢ്: കോണ്‍ഗ്രസ്- 44, ബിജെപി- 33, ജെസിസി-5, മറ്റുള്ളവര്‍-1

തെലങ്കാന: ടിആര്‍എസ്- 75, കോണ്‍ഗ്രസ്- 12, ബിജെപി‍-4, മറ്റുള്ളവര്‍-9

മിസോറാം: കോണ്‍ഗ്രസ്-11, ബിജെപി-2, എംഎന്‍എഫ്-18

prp

Related posts

Leave a Reply

*