ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പിന് പോകുന്നത്: കുരീപ്പുഴ ശ്രീകുമാര്‍

കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പിന് പോകുന്നതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നു ചോദിച്ചാല്‍ എനിക്കങ്ങനെ അഭിപ്രായമില്ലെന്നും ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോവുന്നതാണ്. എന്നാല്‍ പ്രശ്‌നം അതല്ല, സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് എന്നും കുരീപ്പുഴ പറഞ്ഞു.

അവരെ നമുക്ക് എവിടെയും പ്രവേശിപ്പിക്കാന്‍ സാധിക്കണം. അവരുടെ അന്തസിനെ ബഹുമാനിക്കണം. അവരുടെ ശരീരത്തെ മാനിക്കണം. ശരീരത്തെ ഭോഗവസ്തുയായി കാണുകയല്ല, ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Related posts

Leave a Reply

*