ടണലിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ 4 തൊഴിലാളികള്‍ മരണമടഞ്ഞു

ജയ്പൂര്‍: ടണലിനുള്ളില്‍ അറ്റകുറ്റപ്പണിക്കിടെ കുടുങ്ങിപ്പോയ നാല് തൊഴിലാളികളിലും മരിച്ചു. രാജസ്ഥാനിലെ ശിരോഹി ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ ടണലിനുള്ളില്‍ കുടുങ്ങിയത്. ദേവി സിംഗ് (32), ഉത്തം കുമാര്‍ (23), മഹേന്ദ്രകുമാര്‍ മീണ (27), മഹേന്ദ്ര ഹിരാഗര്‍ (30) എന്നിവരാണ് മരിച്ചത്. ഇന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ബീവര്‍-പിന്ദ്‌വാര ദേശീയപാതയില്‍ നിര്‍മ്മാണത്തിനിടെയായിരുന്നു സംഭവം. ഇവര്‍ ടണലിനുള്ളിലായിരിക്കുമ്പോള്‍ പൊക്ലൈന്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തിലാണ് ടണല്‍ ഇടിഞ്ഞുവീണത്.

മൃതദേഹങ്ങള്‍ ഏറ്റെടുക്കാതെ ബന്ധുക്കള്‍ പ്രതിഷെധിച്ചതോടെ നിര്‍മ്മാണത്തിന് കരാര്‍ എടുത്തിരുന്ന സ്വകാര്യ കമ്പനിയില്‍ നിന്നും മതിയായ നഷ്ടപരിഹാരം ഈടാക്കി നല്‍കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അപകടത്തില്‍ കമ്പനിക്കും പൊക്ലൈന്‍ ഡ്രൈവര്‍ക്കുമെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*