അച്ഛന്‍ മക്കളെ ക്രൂരമായി തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

കുട്ടികളോടുള്ള മാതാപിതാക്കളുടെ ക്രൂരത ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അത്തരത്തില്‍  മകനെയും മകളെയും ക്രൂരമായി ശിക്ഷിക്കുന്ന  അച്ഛന്‍റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരന്‍ തന്നെ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്‍ ഇയാള്‍ അറസ്റ്റിലായിരിക്കുകയാണ്.

പിഞ്ചുബാലനെ കയറില്‍ തൂക്കിയിട്ടാണ് നിര്‍ദ്ദാക്ഷിണ്യം തല്ലുന്നത്. പോരാത്തതിന് കുഞ്ഞുമകളെയും ഇയാള്‍ നിലത്തിട്ട് തല്ലി ചതയ്ക്കുന്നുണ്ട്.   കുട്ടികള്‍ രണ്ട് പേരും നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. കെട്ടിയിട്ട സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ കാല് കൊണ്ട് തൊഴിക്കുന്നതും വടി കൊണ്ട് ശക്തമായി അടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ മറ്റൊരു മകള്‍ നിലത്തുകൂടി ഇഴഞ്ഞ് വന്ന് അച്ഛന്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാവാതെ നോക്കുന്നതും കാണാം.

വസ്ത്രങ്ങള്‍ മുഷിഞ്ഞതിന്‍റെ പേരിലാണ് താന്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച ഇയാളുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ മര്‍ദ്ദിക്കുന്നത് തടയാതെ വീഡിയോ ചിത്രീകരിച്ചതാണ് ഇയാക്കെതിരെയുള്ള കേസ്.

പിതാവ് കുട്ടികളെ സ്ഥിരമായി ഇതേ രീതിയില്‍ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. സംഭവത്തില്‍ രോഷവും നടുക്കവും രേഖപ്പെടുത്തി നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

Related posts

Leave a Reply

*