ജലനിരപ്പ് ഉയര്‍ന്നു; മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടര്‍ തുറന്നു,

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ഒരു ഷട്ടറാണ് തുറന്നിരിക്കുന്നത്. പത്ത് സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം തുറന്നുവിടുന്നത്. മൂന്നാറിലുള്ളവരും പരിസരപ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ആറ് ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 1599.69 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണശേഷി. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വരെ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലെ പല നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

prp

Related posts

Leave a Reply

*