ഇടുക്കിയിലേക്കുള്ള സന്ദര്‍ശന വിലക്ക് നീക്കി

ഇടുക്കി : സംസ്ഥാനത്തുണ്ടായ പ്രളയത്തെത്തുടര്‍ന്ന് ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി. സന്ദര്‍ശകര്‍ ഒഴിഞ്ഞതോടെ സര്‍ക്കാരിന്‍റെ ടീ കൗണ്ടിയടക്കുള്ള റിസോര്‍ട്ടുകള്‍ അടക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

വ്യാപാര മേഖലകളിലും കാര്യമായ നഷ്ടമുണ്ടായതോടെ നിരവധി ആളുകളാണ് പട്ടിണിയിലായത്. കുറിഞ്ഞി സീസണോട് അനുബന്ധിച്ച്‌ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. പദ്ധതികള്‍ പലതും ഫലം കണ്ടില്ലെന്ന് മാത്രമല്ല മലവെള്ളപാച്ചാലില്‍ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി. എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവ് സംഭവിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*