മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി സര്‍ക്കാര്‍

ഇടുക്കി: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി കേരള  സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗം പൂര്‍ത്തിയായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായി. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും.

മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലാണ് യോഗം ചേര്‍ന്നത്. പാലക്കാട് വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ അടിയന്തര സഹായം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് സൗജന്യമായി നല്‍കാനും തീരുമാനയിട്ടുണ്ട്.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നു. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനും മറ്റും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം,സര്‍ക്കാര്‍ കുറച്ചുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹം ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായം കൊണ്ടാണ് പല ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. ഇപ്പോള്‍ 2,400.80 അടിയായി കുറഞ്ഞിട്ടുണ്ട്.

prp

Related posts

Leave a Reply

*