വര്‍ണ്ണവിസ്മയം തീര്‍ത്ത് ഇടുക്കി; നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടതോടെ ഹൈറേഞ്ചിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. രാജമലയിലും കൊളുക്കുമലയിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

നീലപ്പട്ടുടുത്ത മലനിരകളുടെ സൗന്ദര്യം തേടി ഹൈറേഞ്ചിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ദിനംപ്രതി നാലായിരത്തോളം പേരാണ് നീലവസന്തം ആസ്വദിക്കാനായി രാജമലയിലെത്തുന്നത്. നീലക്കുറിഞ്ഞിക്കൊപ്പം വരയാടുകളെയും കാണാമെന്നതാണ് രാജമലയുടെ സവിശേഷത.

12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന സ്പ്രേ ബലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്ര നാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് മറയൂര്‍, വട്ടവട എന്നിവിടങ്ങള്‍ക്കൊപ്പം കേരള- തമിഴ്നാട് അതിര്‍ത്തി മേഖലയായ കൊളുക്ക്മലയിലും വ്യാപകമായി പൂവിട്ടിരിക്കുന്നത്.

സഞ്ചാരികള്‍ക്ക് കൊളുക്ക്മലയില്‍ എത്തിച്ചേരാന്‍ ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓണ്‍ലൈനായും മൂന്നാറിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും രാജമലയിലേക്ക് ടിക്കറ്റ് സ്വന്തമാക്കാം. രാവിലെ 7.30 മുതല്‍ വൈകിട്ട് 4 മണി വരെയാണ് രാജമലയിലെ സന്ദര്‍ശന സമയം.

prp

Related posts

Leave a Reply

*