വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു ; മകള്‍ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വിനി ബാല (2വയസ്സ്) മരിച്ചു.

തൃശൂരില്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം നഷ്ടമായ കാര്‍ മരത്തിലിടിക്കുകയായിരുന്നു.  വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Image result for violinist balabhaskar family

ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ബാലഭാസ്‌കര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

prp

Related posts

Leave a Reply

*