ബാലഭാസ്‌കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്‍റെ  മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. ആറ്റിങ്ങല്‍ ഡിവൈഎസ്പിയാണ് ഇതുവരെ കേസ് അന്വേഷിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കണമെന്നായിരുന്നു ബാലഭാസ്‌കറിന്‍റെ പിതാവ് സി.കെ. ഉണ്ണിയുടെ ആവശ്യം. അപകടസമയത്തു കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ രണ്ടു കേസുകളില്‍ പ്രതിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്‍റെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസ് […]

ബാലഭാസ്‌ക്കറിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; ഡ്രൈവര്‍ അര്‍ജുന്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്‍റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍  രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വിശദമാക്കി. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ അര്‍ജുനെതിരെ കേസുള്ളത്. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. […]

ബാലഭാസ്‌കര്‍ ജീവനോടെ കണ്‍മുന്നില്‍ എത്തിയതുപോലെ; വൈറലായൊരു വയലിന്‍ വായന- video

ബാലഭാസ്‌കര്‍ മരിച്ചിട്ടില്ലെന്ന് ഒരുനിമിഷമെങ്കിലും തോന്നിപ്പോകാം. അത്രയും മുഖഛായ ഉള്ള ഒരു കലാകാരനാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണില്‍ കണ്ടത് സത്യമകട്ടെ എന്നു ഏതൊരു മലയാളിയും ചിന്തിച്ചുപോകും. അത്തരത്തില്‍ അസാധ്യമായാണ് ഈ കലാകാരന്‍ വയലിനും വായിക്കുന്നത്. അതേസമയം ഈ യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബാലുവിന്‍റെ മുഖഛായയും കഴിവും ഉള്ളതിനാല്‍ ഇതിനോടകം തന്നെ ഈ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു. ടിക്ടോക്കിലാണ് യുവാവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. പലരും ഈ യുവാവ് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ്. View this post […]

ബാലഭാസ്കറിന്‍റെ മരണം; രക്ത സാമ്പിളുകളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ അന്വേഷണം ശക്തമാക്കി പോലീസ്. മകന്‍റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബാലഭാസ്കറിന്‍റെ പിതാവ് സി കെ ഉണ്ണി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ശാസ്ത്രീയ തെളിവുകള്‍ വീണ്ടും  പരിശോധിക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനായി രക്ത സാമ്പിളുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും വീണ്ടും പരിശോധിക്കും. അപകടസമയത്ത് ശരീരത്തിലേറ്റ മുറിപ്പാടുകളുടെ ആഴം, ശരീരത്തിനുണ്ടായ ആഘാതം എന്നിവ പരിശോധിച്ചും സീറ്റിലും സ്റ്റിയറിംഗിലും ഉള്ള രക്തം ആരുടേതെന്ന് തിരിച്ചറിഞ്ഞും ദുരൂഹത നീക്കാന്‍ കഴിയുമെന്നാണ് […]

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ച് വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തെക്കുറിച്ചുള്ള പോസറ്റ് വൈറലാകുന്നു. അപകട സമയം ആദ്യം രക്ഷിക്കാനെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്. ബാലഭാസ്‌കറെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി അജി , പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍. അസമയം. വിജനമായ റോഡ്. ബസ്സിലുള്ള യാത്രക്കാര്‍ പോലും നല്ല ഉറക്കം. വെളുപ്പിന് 3.30 കഴിഞ്ഞിട്ടുണ്ടാവും. ആറ്റിങ്ങല്‍ മുതല്‍ മുന്നില്‍ പോയി കൊണ്ടിരിക്കുന്ന ഇന്നോവ പള്ളിപ്പുറം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് വലത് വശത്തേക്ക് തിരഞ്ഞ് പോയി മരത്തില്‍ ഇടിക്കുകയായിരുന്നു. അത് അവഗണിച്ച് […]

വാഹനമോടിച്ചത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി ശ്രീജ

തിരുവനന്തപുരം: അപകട സമയത്ത് വാഹനമോടിച്ചത് സംഗീതജ്ഞന്‍ ബാലഭാസ്‌ക്കര്‍ തന്നെയെന്ന് സാക്ഷി ശ്രീജയുടെ മൊഴി. സമീപവാസിയായ ശ്രീജയും രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരുമാണ് മൊഴി നല്‍കിയത്. നേരത്തെ വാഹനമോടിച്ചത് അര്‍ജുനെന്നു ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയും, ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നു ഡ്രൈവര്‍ അര്‍ജുനും മൊഴി നല്‍കിയിരുന്നു. സെപ്തംബര്‍ 25 നു നടന്ന തിരുവനന്തപുരം പള്ളിപ്പുറത്തു വെച്ചു നടന്ന വാഹനാപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ് പുതിയ സാക്ഷി മൊഴികള്‍. അപകടം നടന്നയുടനെ ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറിനെ ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക് […]

മകന്‍റെ മരണത്തില്‍ ദുരൂഹത, അന്വേഷണമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്‍റെ അച്ഛന്‍

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്‍റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന സംശയമുണ്ട്. ഇതിനെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

”സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ”: ഇഷാന്‍ ദേവ്

ബാലഭാസ്‌കറിന്‍റെയും കുഞ്ഞിന്‍റെയും വേര്‍പാട് ലക്ഷ്മി എങ്ങനെ താങ്ങും എന്ന് മലയാളികളായ ഓരോരുത്തര്‍ക്കും ആശങ്കയുണ്ടായിരുന്നു. വിഷമങ്ങളൊക്കെ ഉള്ളിലൊതുങ്ങി ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ലക്ഷ്മിയെ വീട്ടില്‍ പോയി കണ്ട വിവരം ബാലഭാസ്‌കറിന്‍റെ അടുത്തസുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ് പങ്കുവെക്കുകയാണ്. ലക്ഷ്മിയെ ഒരമ്മയെ പോലെ കാണുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. അണ്ണന്‍ പ്രോഗ്രാമിനായി ദൂരത്തേക്ക് പോയിരിക്കുകയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാണ് ആ വീട്ടിലെത്തിയത്. സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ എന്ന് ഇഷാന്‍ […]

മൊഴികളിലെ വൈരുദ്ധ്യം; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ശാസ്ത്രീയ വിശകലനം നടത്താനൊരുങ്ങുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം സംഭവിച്ച അപകടത്തെകുറിച്ച് സാക്ഷിമൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങി പൊലീസ്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും  മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് പൊലീസിന്‍റെ ഈ തീരുമാനം. അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പറയുകയുണ്ടായി. അതുകൊണ്ട് ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്ന സംശയം നിലനില്‍ക്കവെ അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു […]

ലക്ഷ്മി എത്തി, ബാലുവിന്‍റേയും ജാനിയുടേയും ഓര്‍മ്മകളുടെ തണലിലേക്ക്

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേയ്ക്ക് തിരിച്ചു വരികയാണ്. കാറപടകടത്തില്‍ ഏറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദമായ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജീവന്‍റെ ജീവനായ മകളും പ്രാണനായ പ്രിയതമനും ഇല്ലാത്ത വീട്ടില്‍ ലക്ഷ്മിക്ക് കരുതലായി ബന്ധുക്കള്‍ ഉണ്ട്. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭര്‍ത്താവിന്‍റെയും മകളുടേയും മരണമുള്‍ക്കൊണ്ട ലക്ഷ്മി തിരുവനന്തപുരത്തെ വീട്ടിലാണിപ്പോള്‍. ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട […]