കണ്‍മണിയുടെ മുഖം കാണാന്‍ ബാലഭാസ്‌കറിനായില്ല; തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: മകളുടെ മുഖം ഒരു നോക്കുകാണാന്‍ ബാലഭാസ്‌കറിനായില്ല. ഇപ്പോഴും അബോധാവസ്ഥയിലാണ് ബാലഭാസ്‌കര്‍. ലക്ഷ്മിയെ ഒരുവട്ടം കാണിച്ച് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇരുവരെയും കാണിക്കാന്‍ വേണ്ടി മകളുടെ മൃതദേഹം മൂന്ന് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. ബാലഭാസ്‌കറിന് കാര്യമായ പുരോഗതി കാണാത്ത സാഹചര്യത്തിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്‌കാരച്ചടങ്ങു നടന്നത്. കുഞ്ഞിന്‍റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഇതുവരെയും ബാലഭാസ്‌കറിന്റെ ബോധം […]

ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ തന്നെ; ലക്ഷ്മി ആദ്യം അന്വേഷിച്ചത് മകളെ കുറിച്ച്‌

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലനിസ്റ്റ് ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ചെറുതായി കണ്ണു തുറന്നെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. രക്തസമ്മര്‍ദ്ദത്തിന്‍റെ അസന്തുലിതാവസ്ഥയാണ് ആശങ്കയുയര്‍ത്തുന്നത്. ശ്വാസ കോശത്തിന്‍റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നതിനാല്‍ വെന്‍ിലേറ്ററില്‍ തന്നെ കഴിയുകയാണ് ബാലഭാസ്‌കര്‍. രക്ത സമ്മര്‍ദ്ദവും ശ്വാസ ഗതിയും കൃത്യമായാല്‍ മാത്രമേ ആരോഗ്യം വീണ്ടെടുക്കുന്ന കാര്യത്തില്‍ വ്യക്തമായി അഭിപ്രായം പറയാന്‍ കഴിയൂ. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചതായി […]

വാഹനമോടിച്ചത് ബാലഭാസ്‌കര്‍, ഇന്നോവ അമിത വേഗതയിലായിരുന്നില്ല; ദൃക്‌സാക്ഷി യുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെയും ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ ബാലഭാസ്‌ക്കറും ലക്ഷ്മിയും വെന്റിലേറ്ററിലാണ്. ബാലഭാസ്‌ക്കറിന്‍റെ നട്ടെല്ലിനാണ് ഗുരുതര പരുക്ക്. ശ്വാസകോശം, അടിവയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ ഗുരുതര പരുക്കുണ്ട്. ബാലഭാസ്‌ക്കര്‍ ഇപ്പോഴും അബോധാവസ്ഥയിലാണ്. ബോധം തെളിഞ്ഞതിനുശേഷമേ മറ്റ് ശസ്ത്രക്രിയകളെക്കുറിച്ച് തീരുമാനിക്കൂ. ആന്തരിക പരുക്കുകള്‍ കുറവായ ലക്ഷ്മി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി ലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. ഡ്രൈവര്‍ അര്‍ജ്ജുന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടം […]

ബാലഭാസ്‌കര്‍ വെന്‍റിലേറ്ററില്‍; മകള്‍ തേജസ്വിനി ബാലയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു ഡോക്ടര്‍മാരുടെ പ്രതീക്ഷ. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകള്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസത്രക്രിയ കഴിഞ്ഞു.ഡോക്ടര്‍ നിരീക്ഷണത്തിലാണ് ലക്ഷ്മി. അതേസമയം അപകടത്തില്‍ മരിച്ച ഇവരുടെ ഏകമകള്‍ തേജസ്വിനി ബാലയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ പുലര്‍ച്ചെയാണ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. അപകടത്തില്‍ ബാലഭാസ്‌കറിന്‍റെ […]

‘മനസ്സിലെ നോവായി കുഞ്ഞാവ പോയി’; വൈറലായൊരു ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: മലയാളികള്‍ ഇന്നലെ ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും രണ്ട് വയസുകാരിയായ മകള്‍ തേജസ്വനി മരിച്ചതും. 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ മരണം തട്ടിയെടുത്തതു പോലും അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിവരണമെന്നും കുഞ്ഞിന്‍റെ വിയോഗം അറിഞ്ഞാല്‍ അത് താങ്ങാനുള്ള കരുത്ത് അവര്‍ക്ക് നല്‍കണമെന്നുമാണ് കേരളക്കരയാകെ പ്രാര്‍ത്ഥിക്കുന്നത്. കേരളത്തില്‍ പ്രളയം നേരിട്ട സമയത്ത് ബാലഭാസ്‌കറുമായി സംസാരിച്ചത് ഓര്‍ക്കുകയാണ് സുഹൃത്തായ ആര്‍.ജെ.ഫിറോസ്. […]

അപകടം കവര്‍ന്നെടുത്തത് ആറ്റുനോറ്റുണ്ടായ കണ്മണിയെ….

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് ഇന്ന് കാറപകടത്തില്‍ വിധി തട്ടിയെടുത്ത രണ്ടുവയസുകാരി തേജസ്വി. 22-ാം വയസില്‍ യൂണിവേഴ്സിറ്റി കോളേജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ പ്രണയിനിയെ ഒപ്പം കൂട്ടിയത്. ഭാര്യ ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രണയത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇരുവരും തയാറാകാത്തതോടെ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നു. ബാലഭാസ്‌കറിന്‍റെ സംഗീത ജീവിതത്തിനെ പ്രോത്സാഹിപ്പിച്ച്‌ വീട്ടമ്മയായി കൂടാനായിരുന്നു ലക്ഷ്മിയുടെ […]

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു ; മകള്‍ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ബാലഭാസ്‌കറിന്‍റെ മകള്‍ തേജസ്വിനി ബാല (2വയസ്സ്) മരിച്ചു. തൃശൂരില്‍ വടക്കുംനാഥക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടം. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് പുലര്‍ച്ചെ 4.30 ഓടെ നിയന്ത്രണം നഷ്ടമായ കാര്‍ മരത്തിലിടിക്കുകയായിരുന്നു.  വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കുകളോടെ ബാലഭാസ്‌കര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.