ലക്ഷ്മി സംസാരിച്ചുതുടങ്ങി, ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങി. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷ്മിയെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. പരിക്കുകള്‍ പൂര്‍ണമായി ഭേദമാകാനും മുറിവുണങ്ങാനും സമയമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മിയെ കാണാന്‍ നിരവധി പേര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തുന്നുണ്ട്. എന്നാല്‍, സന്ദര്‍ശനം ചിക്ത്‌സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരെയും കാണാന്‍ അനുവദിക്കുന്നില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അനുവദിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്താല്‍ ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് […]

ബാലയുടെയും ജാനിയുടെയും കാര്യം ലക്ഷ്മിയോട് സംസാരിച്ചു: സ്റ്റീഫന്‍ ദേവസി – VIDEO

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നതായി ബാലഭാസ്‌കറിന്‍റെ സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ലക്ഷ്മിയുടെ ആരോഗ്യകാര്യത്തിലെ പുരോഗതി സ്റ്റീഫന്‍ അറിയിച്ചത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്‍റെ പ്രതികരണം. ഉപകരണങ്ങളുടെ സഹായമില്ലാതെ ലക്ഷ്മി ശ്വസിച്ചു തുടങ്ങി. ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ലക്ഷ്മിയുടെ അമ്മ സാവധാനത്തില്‍ ബാലുവിന്‍റെയും ജാനിയുടെയും കാര്യം സംസാരിച്ചു. ലക്ഷ്മി കടുത്ത വേദനയിലൂടെയാകും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. […]

ബാലുവും മോളും എവിടെ? ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ബന്ധുക്കൾ

തിരുവനന്തപുരം: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരണത്തിനു കീഴടങ്ങിയ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്‍റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്. ബാലുവിനേയും മകളേയും ലക്ഷ്മി അന്വേഷിച്ച്‌ കൊണ്ടിരിക്കുന്നു. ലക്ഷ്മിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച്‌ നില്‍ക്കുകയാണ് അച്ഛനമ്മമാര്‍.  ബാലുവിന്‍റെയും ഏകമകൾ രണ്ടുവയസ്സുകാരി ജാനിയുടേയും വേര്‍പാടിന്‍റെ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല ഇവരുടെയും കുടുംബം. അതേസമയം ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ബാലുവിന്‍റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ […]

ബാലുവും മകളും ഇല്ലെന്ന യാഥാര്‍ത്ഥ്യം ലക്ഷ്മിക്ക് എങ്ങനെ താങ്ങാനാവുമെന്നറിയില്ല: സ്റ്റീഫന്‍ ദേവസി

കൊച്ചി: വാഹനാപകടത്തില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് സ്റ്റീഫന്‍ ദേവസി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സ്റ്റീഫന്‍ ലക്ഷ്മിയുടെ വിവരങ്ങള്‍ പങ്കുവച്ചത്. ലക്ഷ്മിക്ക് ഇന്നലെ ബോധം തെളിഞ്ഞു. ഞാന്‍ സീനിയര്‍ ഡോക്ടറോട് സംസാരിച്ചു. എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. വായ്ക്കകത്ത് കുറേ ട്യൂബ്‌സ് ഇട്ടിരിക്കുന്നത് കൊണ്ട് സംസാരിക്കാന്‍ കഴിയില്ല. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റുമെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ ചികിത്സ തുടരുമെന്ന് സ്റ്റീഫന്‍ ദേവസി പറഞ്ഞു. സംഭവിച്ച കാര്യങ്ങളൊന്നും ലക്ഷ്മിക്ക് അറിയില്ല. ബാലയുടെ […]

ലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ലോകത്തോട് വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ‘നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്, ഭര്‍ത്താവിന്‍റെയും കുട്ടിയുടെയും മരണവിവരം അറിയിച്ചിട്ടില്ലെന്നുമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു […]

കാശിന് വേണ്ടിയല്ല, ബാലുച്ചേട്ടനോടുള്ള കടമയായാണ് ഞാന്‍ ഏറ്റെടുത്തത്: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശബരീഷ്

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയത് ഇന്നും മലയാളികള്‍ക്ക് വിശ്വിക്കാന്‍ കഴിയാത്ത കാര്യമാണ്. ഇതിനിടെ ബാലഭാസ്‌കറിന്റെ ചിതയിലെ കനലെരിയുന്നതിന് മുന്‍പ് ബാലഭാസ്‌കര്‍ ഏറ്റെടുത്ത സംഗീത നിശ ഏറ്റെടുത്ത ശബരീഷ് പ്രഭാകറിനെതിരെ രൂക്ഷവിമര്‍ശനങ്ങളും വിവാദ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രൂക്ഷ വിമര്‍ശനം വന്നതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശബരീഷ് വിശദീകരണവുമായി രംഗത്തെത്തിയത്. ഒരിക്കലും ഞാന്‍ ബാലുച്ചേട്ടന് പകരമാവില്ല. ഈ സംഗീത നിശ ഞാന്‍ ഏറ്റെടുത്തത് ബാലുച്ചേട്ടന്‍ മരിച്ചതിന് ശേഷമല്ല. അദ്ദേഹത്തിന് അപകടം സംഭവിച്ചതിന് […]

സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാനും അഭിനയിച്ച സിനിമ കാണാനും ബാലു ഇന്നില്ല

തിരുവനന്തപുരം: ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ ഫ്യൂഷന്‍ പ്രോഗ്രാം. സ്ഥലം ന്യൂസിലാന്‍റ്. വേദിയില്‍ ഇന്ത്യയിലെ മുന്‍നിര കലാകാരന്മാര്‍. ആ സ്വപ്നം സഫലമാകാന്‍ കാത്തുനില്‍ക്കാതെയാണ് ബാലഭാസ്‌കറിന്‍റെ മടക്കം. ഒരു സിനിമയില്‍ നായകനാകാനും സമ്മതം മൂളിയിരുന്നു. മഞ്ജുവാര്യര്‍ക്കൊപ്പം ഓസ്‌ട്രേലിയയില്‍ ‘സ്‌നേഹപൂര്‍വം’ സ്‌റ്റേജ്‌ ഷോ വിജയകരമായി നടത്തിയതിനു പിന്നാലെയാണ് ന്യൂസിലാന്‍റിലെ പരിപാടിക്ക് ബാലു ഒരുക്കം തുടങ്ങിയത്. ഫെബ്രുവരിയിലെ നാളുകള്‍ അതിനായി നീക്കിവയ്ക്കുകയും ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും അതുല്യ സംഗീത പ്രതിഭകള്‍ ഒരുവേദിയില്‍ അണിനിരക്കുന്ന നിമിഷങ്ങള്‍. അത് ബാലുവിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു. അതിന്‍റെ തയ്യാറെടുപ്പിലായിരുന്നു […]

ഈണങ്ങളുടെ ഉദയസൂര്യന്‍ ഇനി ഓര്‍മ

തിരുവനന്തപുരം: മാന്ത്രിക വിരലുകളിലൂടെ വിസ്മയങ്ങള്‍ തീര്‍ത്ത ബാലഭാസ്‌കര്‍ ഇനി നമുക്കിടയില്‍ ഓര്‍മ മാത്രം. ബാലഭാസ്‌കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റീഫന്‍ ദേവസ്സി തന്‍റെ പ്രിയപ്പെട്ട സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ ഒപ്പം ഉണ്ടായിരുന്നു. കലാരംഗത്തുള്ള നിരവധിപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കുചേര്‍ന്നു.ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷം ഭൗതികദേഹം രാത്രിയോടെ പൂജപ്പുര തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന […]

ബാലഭാസ്‌ക്കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്‌കരിക്കും

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍ നടക്കുക. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബാലഭാസ്‌കറിന്‍റെ ജൈത്രയാത്രയ്ക്ക് ഊര്‍ജം പകര്‍ന്ന കോളേജില്‍ യാത്രാമൊഴിയേകാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെത്തി. കലാഭവന്‍ തിയറ്ററിലും നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് പൂജപ്പുരയിലെ വസതിയായ ‘ഹിരണ്‍മയ’യിലേക്ക് […]

ബാലഭാസ്‌കറിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്. ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തുടരുകയാണെങ്കിലും […]