ഈണങ്ങളുടെ ഉദയസൂര്യന്‍ ഇനി ഓര്‍മ

തിരുവനന്തപുരം: മാന്ത്രിക വിരലുകളിലൂടെ വിസ്മയങ്ങള്‍ തീര്‍ത്ത ബാലഭാസ്‌കര്‍ ഇനി നമുക്കിടയില്‍ ഓര്‍മ മാത്രം. ബാലഭാസ്‌കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്.bala-funeral

സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റീഫന്‍ ദേവസ്സി തന്‍റെ പ്രിയപ്പെട്ട സുഹൃത്തിനെ യാത്ര അയയ്ക്കാന്‍ ഒപ്പം ഉണ്ടായിരുന്നു. കലാരംഗത്തുള്ള നിരവധിപേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കുചേര്‍ന്നു.ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷം ഭൗതികദേഹം രാത്രിയോടെ പൂജപ്പുര തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ 25ന് രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്.

prp

Related posts

Leave a Reply

*